കുറാഞ്ചേരിയിലെ വിജനമായ കുന്നിന്‍പുറത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹത്തെ സംബന്ധിച്ച് പകുതിയോളം കാര്യങ്ങൾ തിരിച്ചറിഞ്ഞു. ഒറ്റപ്പാലം സ്വദേശിനിയായ അന്‍പത്തിയൊന്നുകാരിയുടേതാണ് മൃതദേഹമെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ രാവിലെ എട്ടു മണിയോടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. രാത്രി എട്ടു മണിയോടെ ആഭരണവും വസ്ത്രാവ ശിഷ്ടങ്ങളും കണ്ടായിരുന്നു ഇവരുടെ മൃതദേഹം തിരിച്ചറിഞ്ഞത്.
കൊലപാതകമാണെന്നാണ് സൂചന .ഒരാഴ്ച മുൻപായിരുന്നു ഇവരെ കാണാതായത് എന്ന വിവരമ മനസിലായി . ഇവരെ കാണാനില്ല എന്ന പരാതി ഉന്നയിച്ച് ബന്ധുക്കള്‍ ഒറ്റപ്പാലം പൊലീസിൽ പരാതി നല്‍കിയിരുന്നു. ഇതിനിടെയായിരുന്നു അജ്ഞാത ജഡം കണ്ട വിവരം അറിഞ്ഞതും അത് തിരിച്ചറിഞ്ഞതും. കൊല്ലപ്പെടുന്നതിനു മുൻപ് ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന കാര്യത്തിൽ സംശയം. പോസ്റ്റുമോർട്ടം കഴിഞ്ഞാല്‍ മാത്രമേ ഇക്കാര്യം വ്യക്തമാക്കുവാൻ സാധിക്കുകയുള്ളൂ . .
കുറാഞ്ചേരിയിലെ പ്രധാന റോഡിനു സമീപമുള്ള പ്രദേശത്തായിരുന്നു ഇവരുടെ മൃതദേഹം കണ്ടത്. ഈ പ്രദേശത്ത് മദ്യപാനികളുടെ ശല്യം കൂടുതലാണ് . എന്നാൽ ഈ സ്ത്രീയുടെ മൃതദേഹം കുന്നിൻ മുകളിൽ ആയിരുന്നു കണ്ടത്തിയത്. ഈ സ്ത്രീ എങ്ങനെ ഈ കുന്നിന്‍ മുകളില്‍ എത്തിയതെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. കുറാഞ്ചേരി മേഖലയിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു വരികയാണ്. ഡിഐജി എസ്.സുരേന്ദ്രന്‍, സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍.ആദിത്യ എന്നിവര്‍ ഉള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തുകയും ചെയ്തിരുന്നു .
Leave a Reply