സ്റ്റോക്ക് ഓൺ ട്രെന്റ് :
കുര്യാക്കോസ് സഹദായുടെ നാമത്തിൽ സ്റ്റോക്ക് ഓൺ ട്രെന്റിൽ ആരംഭിച്ച ഇടവക യുടെ രണ്ടാമത്തെ ഇടവക ദിനവും കുര്യാക്കോസ് സഹദാ യുടെ ഓർമ്മ പെരുന്നാളും ജൂലൈ മാസം 15, ശനി 16, ഞായർ ദിവസങ്ങളിൽ ഭദ്രാസന അധിപൻ Dr. ഐസക് മോർ ഒസ്താത്തിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ വിപുലമായി നടത്തപ്പെടുന്നു. ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് കൊടി ഉയർത്തൽ, 6.30 ന് സന്ധ്യ പ്രാർത്ഥന 7.30 ന് പ്രസംഗം, 8.30 ന് സ്‌നേഹ വിരുന്ന്.
16 തീയതി ഞായർ രാവിലെ 9.15 ന് ഭദ്രാസന മെത്രാപോലിത്തക്കെ പ്രൗഢഗംഭീര സ്വീകരണം, 9.30 മണിക്ക് പ്രഭാത പ്രാർത്ഥന, 10.30 മണിക്ക് വിശുദ്ധ കുർബാന Dr. ഐസക്ക് മോർ ഒസ്താത്തിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്നു. ഇടവക വികാരി Fr. എൽദോ രാജൻ, Fr. ഗീവർഗീസ് തണ്ടായത്, Fr. സിബി വലയിൽ എന്നിവർ സഹകാർമ്മികർ ആയിരിക്കും. 12.30 ന് പ്രദിക്ഷണം തുടർന്ന് ലേലം, ആശിർവാദം, വിഭവ സമർത്ഥമായ സദ്യ, കൊടി ഇറക്കൽ. സ്റ്റോക്ക് ഓൺ ട്രെന്റ് പരിസര പ്രദേശത്തുള്ള എല്ലാ മലയാളി സുഹൃത്തുക്കളെയും വിശ്വാസികളെയും ഈ പെരുന്നാൾ മഹാമഹത്തിലേക്കു സ്വാഗതം ചെയ്യുന്നു.
പെരുന്നാൾ നടക്കുന്ന സ്ഥലം
Mount pleasant Village Hall
Mount Pleasant Road
Scholar Green
Stoke on Trent
St7 3lg
സ്നേഹപൂർവ്വം
വികാരി
Fr എൽദോ രാജൻ
07442 001981
സെക്രട്ടറി
റൈനു തോമസ്‌
07916 292493
ബിനോയി കുര്യൻ
07525 013428

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ