സ്പാനിഷ് ലാ ലിഗയില്‍ ബാഴ്സിലോണ തകര്‍പ്പന്‍ജയം നേടിയപ്പോള്‍ ചിരവൈരികളായ റയല്‍ മാഡ്രിഡിന് സമനിലയില്‍ കുരുങ്ങി. ബാഴ്‌സലോണ സ്പോര്‍ട്ടിംഗ് ഗിജോണിനെ 6-1 ന് തകര്‍ത്തപ്പോള്‍ റയല്‍ ദുര്‍ബ്ബലരായ ലാസ്പാസിനോട് 3-3ന് സമനിലകൊണ്ട് രക്ഷപ്പെടുകയായിരുന്നു. ഇതോടെ പോയിന്റ് നിലയില്‍ റയലിനെ ബാഴ്സ മറികടന്നു.സ്പോര്‍ട്ടിംഗ് ഗിജോണിനെതിരായ മത്സരത്തില്‍ സുവാരസ് രണ്ടു ഗോളടിച്ചപ്പോള്‍ മെസിയും നെയ്മറും റാകിടിക്കും അല്‍ക്കാസറും ഓരോഗോള്‍ വീതം നേടി. ഹെഡ്ഡര്‍ ഗോളിലൂടെ സ്‌കോറിംഗ് തുടങ്ങിവെച്ചത് സൂപ്പര്‍താരം മെസിയായിരുന്നു. പിന്നാലെ ഇടവേളയില്ലാതെ തന്നെ ബാഴ്‌സ ഗോളടിച്ചു കൊണ്ടേയിരുന്നു. മികച്ച ഫ്രീകിക്കിലായിരുന്നു നെയ്മറുടെ ഗോള്‍.
അതെ,സമയം റയലിനായി ക്രിസ്ത്യാനോ ഇരട്ട ഗോള്‍ നേടിയെങ്കിലും അവര്‍ക്ക് ജയത്തിലെത്താനായില്ല. നാല്‍പ്പത്തേഴാം മിനിറ്റില്‍ ഗെരത് ബെയ്ല്‍ ചുവപ്പു കാര്‍ഡ് കണ്ട മത്സരത്തില്‍ ഇസ്‌കോയുടെ വകയായിരുന്നു റയലിന്റെ ആദ്യ ഗോള്‍. മറുവശത്ത് ലാസ് പാല്‍മസ് ഡൊമിംഗസ്, വിയേര, ബോട്ടെംഗ് എന്നിവരിലൂടെയാണ് സമനില പിടിച്ചത്. പത്തുപേരായി ചുരുങ്ങുമ്പോള്‍ 3-2 ന് പിന്നിലായ റയലിനെ അവസാന നാലു മിനിറ്റിനിടയില്‍ ക്രിസ്ത്യാനോ പെനാല്‍റ്റിയില്‍ നിന്നും അല്ലാതെയും ഗോളുകള്‍ നേടി കഷ്ടിച്ച് തോല്‍വി ഒഴിവാക്കിയത്.
ഇതോടെ ലാലിഗയില്‍ കിരീടപ്പോരാട്ടം കനക്കുകയാണ്. ഒരു കളി ബാഴ്‌സയേക്കാള്‍ പിന്നാലാണെങ്കിലും പോയന്റ് പട്ടികയില്‍ ബാഴ്‌സ ഒരു പോയന്റിന് മുന്നിലെത്തിയത് അവരെ ആശങ്കപ്പെടുത്തുന്നു. 57 പോയന്റാണ് ബാഴ്‌സക്കുളളത്