റോഡരികില്‍ വച്ച് പരിചയപ്പെട്ട വൃദ്ധയോട് യുവതി ചെയ്തത് കൊടും ചതി. പരേതനായ പ്ലാക്കില്‍ ഇട്ടൂപ്പിന്റെ ഭാര്യക്കാണ് റോഡരികില്‍ വച്ച് പരിചയപ്പെട്ട യുവതിയില്‍ നിന്നു ചതിവ് പറ്റിയത്. സംസാരത്തിലൂടെ വൃദ്ധയുടെ വിശ്വാസം സമ്പാദിച്ച യുവതി തന്ത്രപൂര്‍വം വൃദ്ധയുടെ ഒന്നരപവന്റെ സ്വര്‍ണ്ണമാല കൈക്കലാക്കി.

മാള ടൗണില്‍ വച്ചു പരിചയപ്പെട്ട ശേഷം ചേച്ചിയുടെ വീടു കാണണം എന്നു പറഞ്ഞ് വൃദ്ധയോടൊപ്പം യുവതി വീട്ടില്‍ എത്തുകയായിരുന്നു. വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് എത്തിയ യുവതി താന്‍ കോടിശ്വരിയാണ് എന്നും വൃദ്ധയുടെ വീടു പൊളിച്ചു പണിയാന്‍ അഞ്ചു ലക്ഷം രൂപ തരാമെന്നും വാഗ്ദാനം ചെയ്യുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുടര്‍ന്നു യുവതി സ്വന്തം കഴുത്തില്‍ കിടന്നിരുന്ന സ്വര്‍ണ്ണമാല ഊരി വൃദ്ധയ്ക്ക കൊടുത്ത ശേഷം ഇത് അഞ്ചു പവനാണ് എന്നും ഇത് വിറ്റ് വീടു പണി ആരംഭിക്കണം എന്നും പറഞ്ഞു. തുടര്‍ന്നു വൃദ്ധയുടെ കഴുത്തില്‍ കിടന്നിരുന്ന ഒന്നരപവന്റെ സ്വര്‍ണ്ണമാല ഊരി വാങ്ങി സ്വന്തം കഴുത്തില്‍ ധരിച്ചു. വീട് പണിയാനുള്ള ബാക്കി പണം ഭര്‍ത്താവ് വീട്ടില്‍ എത്തിക്കും എന്നും പറഞ്ഞു. യുവതി പറഞ്ഞത് എല്ലാം അതേ പടി വിശ്വസിച്ച് വൃദ്ധ മാല പണയം വയ്ക്കാന്‍ സ്വര്‍ണ്ണക്കടയില്‍ എത്തിയപ്പോഴാണു യുവതി നല്‍കിയിട്ടു പോയ അഞ്ചു പവന്റെ മാല മുക്കു പണ്ടമാണ് എന്ന് വൃദ്ധയ്ക്ക് മനസിലായത്. സംഭവത്തില്‍ മാള പോലീസ് കേസ് എടുത്തു.