ന്യൂസ് ഡെസ്ക്, മലയാളം യുകെ

കെൻ്റ് രാജകുമാരൻ്റെയും മിഖയേൽ രാജകുമാരിയുടെയും മരുമകൻ തോമസ് കിംഗ്സ്റ്റൺ ആത്മഹത്യ ചെയ്‌ത സംഭവം ആൻ്റീഡിപ്രസൻ്റുകൾ കഴിക്കാൻ തുടങ്ങിയതിന് പിന്നാലെ എന്ന് കണ്ടെത്തി. ഫെബ്രുവരിയിൽ ബക്കിംഗ്ഹാം കൊട്ടാരത്തിലെ ഡോക്ടർ നിർദ്ദേശിച്ച ആൻ്റീഡിപ്രസൻ്റുകളുടെ പാർശ്വഫലങ്ങൾക്ക് പിന്നാലെയായിരുന്നു ആത്മഹത്യ. ഗ്ലൗസെസ്റ്റർഷെയർ കോറോണേഴ്സ് കോടതിയിൽ നടന്ന അന്വേഷണത്തിൽ സ്വയം ശരീരത്തിൽ വരുത്തിയ മുറിവിൽ നിന്നാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തി. 2019 ലാണ് തോമസ് കിംഗ്സ്റ്റൺ ലേഡി ഗബ്രിയേല വിൻഡ്‌സറിനെ വിവാഹം കഴിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഭർത്താവിൻെറ മരണത്തിന് പിന്നാലെ മാനസികാരോഗ്യ മരുന്നുകളുടെ അപകടസാധ്യതകളെ കുറിച്ച് പൊതുജനങ്ങൾക്ക് കൂടുതൽ അവബോധം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലേഡി ഗബ്രിയേല രംഗത്ത് വന്നിരിക്കുകയാണ്. 45 കാരനായ തോമസ് കിംഗ്സ്റ്റൺ, ജോലി സംബന്ധമായ സമ്മർദ്ദവും ഉറക്ക ബുദ്ധിമുട്ടുകളും അനുഭവിച്ചതിനെ തുടർന്നാണ് ബക്കിംഗ്ഹാം കൊട്ടാരത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന റോയൽ മ്യൂസ് സർജറിയിലെ ഡോക്ടറിൻെറ നിർദ്ദേശപ്രകാരം ആൻ്റീഡിപ്രസൻ്റുകൾ കഴിക്കാൻ തുടങ്ങിയത്. പ്രതികൂല പാർശ്വഫലങ്ങൾ കാരണം അദ്ദേഹം പിന്നീട് മരുന്ന് നിർത്തുകയായിരുന്നു.


അന്വേഷണത്തിൽ ഗ്ലൗസെസ്റ്റർഷെയർ സീനിയർ കോറോണർ കാറ്റി സ്‌കെറെറ്റ് തോമസ് കിംഗ്‌സ്റ്റണിൻ്റെ മരണം സ്വയം ഉണ്ടാക്കിയ മുറിവിനെ തുടർന്നാണെന്ന് കണ്ടെത്തി. ഇത് മരുന്നിനോടുള്ള പ്രതികൂല പ്രതികരണങ്ങളുടെ പാർശ്വഫലമാണെന്നും അവർ ചൂണ്ടിക്കാട്ടി. തോമസിൻെറ ജോലി വെല്ലുവിളി നിറഞ്ഞതാണെങ്കിലും കഴിഞ്ഞ കുറച്ച് നാളുകളായി ഇത് മെച്ചപ്പെട്ടിരുന്നു. ജോലി സമ്മർദ്ദമാകാം അദ്ദേഹത്തിൻെറ ജീവനെടുക്കാൻ കാരണമായതെന്ന് അവർ കൂട്ടിച്ചേർത്തു. പെട്ടെന്ന് ജീവനെടുക്കാനുള്ള തീരുമാനം മരുന്നിൻെറ പാർശ്വഫലമായിരിക്കും എന്നും അവർ പറഞ്ഞു.