തെലങ്കാന: വാറംഗലില്‍ 20 കാരിയായ യുവതിയെ നഗ്‌നയാക്കി തെരുവിലൂടെ നടത്തി. യുവതിയുടെ രഹസ്യഭാഗങ്ങളില്‍ തീക്കൊള്ളി കൊണ്ട് പരിക്കേല്‍പ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഭര്‍ത്താവിന്റെ ആദ്യഭാര്യയും ബന്ധുക്കളുമാണ് ഇങ്ങനെ ചെയ്തത്. പോലീസും നാട്ടുകാഉം ആണ് അനിത എന്ന ഗര്‍ഭിണിയെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചത്. ആദ്യഭാര്യയെയും മക്കളെയും ഭര്‍ത്താവ് ഉപേക്ഷിച്ചത് അനിത കാരണമാണെന്നായിരുന്നു ആരോപണം.
അനിതയുടെ ഭര്‍ത്താവ് രവിയുടെ ആദ്യഭാര്യ ആയിരുന്നു സ്വരൂപ.ഇവര്‍ക്ക് രണ്ടു കുട്ടികളും ഉണ്ട്. പക്ഷെ ഈ വിവരം മറച്ചു വെച്ച് രഹസ്യമായി അനിതയെ ഇയാള്‍ തിരുപ്പതിയില്‍ വെച്ച് വിവാഹം കഴിച്ചു.ഈ വിവരമറിഞ്ഞ സ്വരൂപ വഴക്കുണ്ടാക്കുകയും പ്രശ്‌നം ഗ്രാമ പഞ്ചായത്തില്‍ വരികയും ചെയ്തു. രവി അനിതയോടൊപ്പം താമസമാക്കുകയും കുട്ടികള്‍ക്ക് 7 ലക്ഷം രൂപ കൊടുക്കാമെന്നു സമ്മതിക്കുകയും ചെയ്തു.
തിങ്കളാഴ്ച് വീണ്ടും പഞ്ചായത്ത് കൂടുകയും അവിടെ വെച്ച് രവിയും സ്വരൂപയും വാക്ക് തര്‍ക്കതിലെര്‍പ്പെടുകയും രവിയെ സ്വരൂപയുടെ ബന്ധുക്കള്‍ മര്‍ദ്ദിക്കുകയും ചെയ്തു. ഇതില്‍ അകപ്പെട്ടു പോയ അനിതയെ സ്വരൂപയുടെ ബന്ധുക്കള്‍ ആക്രമിക്കുകയും ആ സമയത്ത് രവി അവിടുന്ന് രക്ഷപെടുകയും ചെയ്തു. പിന്നീട് സ്വരൂപയും ബന്ധുക്കളുംഅനിതയെ മര്‍ദ്ദിക്കുകയും തെരുവിലൂടെ നഗ്‌നയായി നടത്തിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ തീക്കൊള്ളി കൊണ്ട് പൊള്ളിക്കുകയും ചെയ്തു.സ്വരൂപയും രവിയും മറ്റു ബന്ധുക്കളും അറസ്റ്റിലായി . അനിത ആശുപത്രിയില്‍ ചികിത്സയിലാണ്.