പെൺകുട്ടികളോട് ദ്വയാർത്ഥ ചോദ്യങ്ങൾ ചോദിച്ചെന്നാരോപിച്ച് യൂട്യൂബ് ചാനൽ അവതരികയേയും, ക്യാമറ മാനേയും മർദിച്ചതായി പരാതി. ആലുവ മെട്രോ സ്റ്റേഷന് സമീപത്തുള്ള ഓട്ടോ ഡ്രൈവർമാർക്കെതിരെയാണ് പോലീസിൽ പരാതി നൽകിയത്. പബ്ലിക് ഒപ്പീനിയൻ എന്ന പേരിൽ പെൺകുട്ടികളോട് അശ്ലീല ചോദ്യങ്ങൾ ചോദിച്ചെന്ന് ആരോപിച്ചാണ് യൂട്യൂബ് ചാനൽ അവതാരകയെ ഓട്ടോ ഡ്രൈവർ കയ്യേറ്റം ചെയ്തത്. ഓട്ടോ ഡ്രൈവർ അനസിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

അതേസമയം സ്പടികം സിനിമ വീണ്ടും ഇറങ്ങിയ സാഹചര്യത്തിൽ അത്തരത്തിൽ വീണ്ടും തീയറ്ററിൽ റിലീസ് ചെയ്യാൻ ആഗ്രഹിക്കുന്ന സിനിമയെ കുറിച്ച് ചോദിച്ചപ്പോഴാണ് അക്രമണമുണ്ടായതെന്ന് യൂട്യൂബ് ചാനൽ അവതാരിക പറയുന്നു. അതേസമയം സുന്നത്തിനെ കുറിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചപ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടായതെന്ന് ദൃക്‌സാക്ഷികളിൽ ചിലർ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഓട്ടോ ഡ്രൈവർമാർ അവതരികയോട് അസഭ്യം പറയുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. എന്ത് വൃത്തികെട്ട ചോദ്യങ്ങളാണ് നിങ്ങൾ ചോദിക്കുന്നതെന്നാണ് ആക്രമിച്ച ആളുകൾ ചോദിച്ചതെന്ന് അവതാരിക പറഞ്ഞു. പെൺകുട്ടികളോട് അത്തരം ചോദ്യങ്ങൾ ചോദിക്കാൻ പാടില്ലെന്ന് ഭീഷണിമുഴക്കിയതായും അവതാരിക മാധ്യമങ്ങളോട് പറഞ്ഞു.