മലയാളത്തിന്റെ പ്രിയ നടനായ മോഹൻലാലും പ്രിയ സംവിധായകനായ ലാൽജോസും ഒന്നിക്കുന്നു. ഇരുവരും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം നാളെ തുടങ്ങുമെന്ന് ലാൽജോസ് തന്റെ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

1998 മമ്മൂട്ടിയെ നായകനാക്കി ഒരു മറവത്തൂർ കനവ് എന്ന ചിത്രമൊരുക്കിയതായിരുന്നു ലാൽജോസിന്റെ ആദ്യത്തെ സ്വതന്ത്ര സംവിധാന സംരംഭം. തുടർന്നങ്ങോട്ട് മലയാളിക്ക് അഭിമാനിക്കാവുന്ന നിരവധി ചിത്രങ്ങൾ അദ്ദേഹം ഒരുക്കി. അന്നെല്ലാം പ്രേക്ഷകർ ചോദിച്ച ചോദ്യമാണ് മോഹൻലാലിനെ നായകനാക്കി എന്നാണ് ഒരു ചിത്രം ഒരുക്കുകയെന്ന്. അതിനുളള ഉത്തരമാണ് നാളെ ചിത്രീകരണം ആരംഭിക്കുന്ന ലാൽജോസിന്റെ പുതിയ ചിത്രം.

Image result for laljose mohanlal image

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

“സുഹൃത്തുക്കളെ, നാളെ എന്റെ പുതിയ സിനിമയുടെ ഷൂട്ടിംങ്ങ് ആരംഭിക്കുകയാണ്. 1998ൽ മറവത്തൂർ കനവ് റിലീസ് ആയ അന്നുമുതൽ ഞാൻ കേട്ടു തുടങ്ങിയ ആ ചോദ്യത്തിനുളള മറുപടി-അതെ മോഹൻലാലാണ് നായകൻ. നിങ്ങൾക്കും സിനിമ ഇഷ്‌ടമാവണേ എന്ന പ്രാർത്ഥനയോടെ തുടങ്ങുകയാണ്… അനുഗ്രഹിച്ചാലും…” ലാൽ ജോസ് തന്റെ ഫെയ്‌സ്ബുക്കിൽ കുറിച്ചു. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ലെന്നും വഴിയേ അറിയിക്കാമെന്നും ലാൽ ജോസ് പറയുന്നു.

ബെന്നി പി.നായരമ്പലമാണ് ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ഒരു കോളേജ് അധ്യാപകനായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നതെന്നാണ് സൂചന. അങ്കമാലി ഡയറീസിലൂടെ ഏവരുടെയും മനം കവർന്ന അന്ന രേഷ്‌മ രാജനാണ് ചിത്രത്തിൽ നായികയായെത്തുന്നത്.