മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി പെട്ടന്ന് ദേഷ്യപ്പെടുന്ന പ്രകൃതക്കാരനാണ് എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. തനിയ്ക്ക്‌
ഇഷ്ടപ്പെടാത്ത എന്ത് കാര്യം കണ്ടാലും അപ്പോള്‍ മമ്മൂട്ടി പ്രതികരിയ്ക്കും. അതിന് തന്റെ തൊട്ടുമുന്നില്‍ ആരാണെന്ന് പോലും മമ്മൂട്ടി നോക്കാറില്ല.ആരോട്, എങ്ങനെ, എപ്പോള്‍ പൊട്ടിത്തെറിയ്ക്കും എന്നൊന്നും പറയാന്‍ കഴിയാത്ത മമ്മൂട്ടിയുടെ പെട്ടെന്ന് ഉണ്ടായ ഒരു ദേഷ്യം ഒരു ദിവസം ഒരു സിനിമയുടെ ചിത്രീകരണം തന്നെ മുടക്കി.

മമ്മൂട്ടിയുടെ പെട്ടന്നുള്ള ദേഷ്യം കാരണം പണി കിട്ടിയത് നടനും തിരക്കഥാകൃത്തും സംവിധായകനും നിര്‍മ്മാതാവുമൊക്കെയായ ലാലിനായിരുന്നു. മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഹിറ്റ്‌ലറിന്റെ സെറ്റിലാണ് സംഭവം. സിദ്ധിഖ് ലാല്‍ കൂട്ടുകെട്ട് പിരിഞ്ഞതിന് ശേഷം സിദ്ധിഖ് തിരക്കഥ എഴുതി സംവിധാനം ചെയ്ത് ലാല്‍ നിര്‍മ്മിച്ച ചിത്രമായിരുന്നു ഹിറ്റ്‌ലര്‍. ഒരു ദിവസം സെറ്റില്‍ വച്ച് മമ്മൂട്ടി തന്റെ പുതിയ ചിത്രത്തെ കുറിച്ച് ലാലിനോട് സംസാരിക്കുകയായിരുന്നു. ഇംഗ്ലണ്ടിലെ ഒരു സിനിമാ കമ്പനി തന്റെ ഡേറ്റിനായി സമീപിച്ചിട്ടുണ്ടെന്നും ചിലപ്പോള്‍ ഞാനവരുടെ സിനിമയില്‍ അഭിനേച്ചേക്കുമെന്നും മമ്മൂട്ടി പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അത് കേട്ടപ്പോള്‍ ലാല്‍ പറഞ്ഞു മമ്മൂട്ടി തീര്‍ച്ചയായും ആ ചിത്രത്തില്‍ അഭിനയിക്കണം. അത് കേട്ട് സന്തോഷിച്ചിരിയ്ക്കുന്ന മമ്മൂട്ടിയോടെ ലാല്‍ തുടര്‍ന്ന് പറഞ്ഞു, ‘രണ്ട് നൂറ്റാണ്ടോളം നമ്മളെ ഭരിച്ച് മുടിപ്പിച്ചവരല്ലേ അവര്‍. അവരോട് ഇങ്ങനെയൊക്കയേ പ്രതികാരം ചെയ്യാന്‍ കഴിയൂ. മമ്മൂട്ടി തീര്‍ച്ചയായും ഈ ഓഫര്‍ സ്വീകരിയ്ക്കണം’ ലാലിന്റെ തമാശ കേട്ട് സെറ്റിലുള്ള എല്ലാവരും പൊട്ടിച്ചിരിച്ചു. പക്ഷെ മമ്മൂട്ടിയ്ക്ക് മാത്രം അതത്ര പിടിച്ചില്ല. പെട്ടെന്ന് ദേഷ്യപ്പെട്ട മെഗാസ്റ്റാര്‍ അപ്പോള്‍ തന്നെ സെറ്റില്‍ നിന്നും ഇറങ്ങിപ്പോയി.

മമ്മൂട്ടി ഇറങ്ങിപ്പോയതോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആ ദിവസം നടന്നില്ല. ചിത്രത്തിന്റെ നിര്‍മാതാവ് കൂടെയായ ലാലിന് തന്നെയാണ് ആ തമാശയുടെ നഷ്ടം വന്നു ഭവിച്ചത്. എന്നാല്‍ ഇതിന്റെ പേരില്‍ പിന്നീട് ഇവര്‍ തമ്മില്‍ മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല താനും. അതിന് ശേഷം നിരവധി ചിത്രങ്ങളില്‍ ലാലും മമ്മൂട്ടിയും ഒന്നിച്ച് അഭിനയിയ്ക്കുകയും മമ്മൂട്ടിയെ നായകനാക്കി ലാല്‍ കോബ്ര എന്ന ചിത്രം സംവിധാനം ചെയ്യുകയും ഉണ്ടായി.