ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഗ്ളോസ്റ്ററിൽ അന്തരിച്ച യു കെ മലയാളി നേഴ്സ് ബിന്ദു ലിജോയ്ക്ക് മാർച്ച് 6-ാം തീയതി തിങ്കളാഴ്ച ബന്ധുക്കളും സുഹൃത്തുക്കളും അന്ത്യ യാത്രാമൊഴിയേകും. അന്ത്യകർമ്മങ്ങൾ നടക്കുന്നത് ഗ്ളോസ്‌റ്ററിലെ മാറ്റ്സണിൽ ഉള്ള സെൻറ് അഗസ്റ്റിൻ പള്ളിയിൽ വച്ചാണ് . അന്നേദിവസം രാവിലെ 9. 30 നാണ് പൊതുദർശനം ക്രമീകരിച്ചിരിക്കുന്നത്. അതിനുശേഷം 11 മണിക്ക് കുർബാന ഉണ്ടായിരിക്കും . തുടർന്ന് 1.30 -ന് ഗ്ളോസ്റ്ററിലെ കോണി ഹിൽ സെമിത്തേരിയിലാണ് ബിന്ദു ലിജോയ്ക്ക് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്.

ആറ് മാസം മുമ്പ് ക്യാൻസർ രോഗം സ്ഥിരീകരിച്ച ബിന്ദു ലിജോ (46) തിങ്കളാഴ് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത് . ബിന്ദുവിന്റെ ഭർത്താവ് ലിജോ അങ്കമാലി സെന്റ് ജോർജ് ഇടവകാംഗവും പള്ളിപ്പാട് കുടുംബാംഗവുമാണ്. മക്കൾ: സാൻസിയ, അലീസിയ, അനീന, റിയോൺ.

കടുത്തുരുത്തി വല്ലയിൽ വി.ജെ. ജോണിന്റെയും അന്നമ്മ ജോണിന്റെയും മകളായ ബിന്ദുവിന്റെ അവസാന നാളുകളിൽ മാതാപിതാക്കൾ കൂടെയുണ്ടായിരുന്നു. ഗ്ലോസ്‌റ്റർഷെയറിൽ താമസിക്കുന്ന ബിജോയ് ജോൺ സഹോദരനാണ്. ഇളയ സഹോദരനായ ബിബിൻ കെ ജോൺ ഓസ്‌ട്രേലിയയിലെ മെൽബണിൽ താമസിക്കുന്നു. മലയാളി അസോസിയേഷനിലും ഇടവകയുടെ കൂട്ടായ്മകളിലും വളരെ സജീവമായ എല്ലാവർക്കും പ്രിയങ്കരിയായിരുന്നു അന്തരിച്ച ബിന്ദു ലിജോ . ബിന്ദുവിന്റെ അകാല നിര്യാണത്തിൽ വേദനയോടെ കഴിയുന്ന കുടുംബത്തെ ആശ്വസിപ്പിക്കാൻ മലയാളി സമൂഹവും സഹപ്രവർത്തകരും ഒപ്പമുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പൊതുദർശനം നടക്കുന്ന ദേവാലയത്തിന്റെ വിലാസം: St. Augustines Church, Matson Lane, Gloucester GL4 6DT.

സംസ്കാരം നടക്കുന്ന സെമിത്തേരിയുടെ വിലാസം: Coney Hill Cemetery, Field Cottage, Coney Hill Rd, Gloucester GL4 4PA.

ബിന്ദു ലിജോയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.