ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
പ്രിസ്റ്റണിൽ താമസിക്കുന്ന ജോജിയുടെയും സിനിയുടെയും ഏക മകൻ ജോനാഥൻ ജോജിയ്ക്ക് മാർച്ച് 6 തിങ്കളാഴ്ച യുകെ മലയാളികൾ അന്ത്യ യാത്രാമൊഴിയേകും. മാഞ്ചസ്റ്റർ സെൻറ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിലാണ് അന്ത്യ കർമ്മങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
രണ്ടു വയസ്സ് മാത്രം പ്രായമുള്ള ജോനാഥൻ ജോജി പനി ബാധിച്ചാണ് ഞായറാഴ്ച വൈകിട്ട് 5 മണിക്ക് മരണമടഞ്ഞത്. കുട്ടിക്ക് പനി ബാധിച്ചതിനെ തുടർന്ന് ഡിസംബർ മുതൽ പ്രിസ്റ്റൺ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. എന്നാൽ രോഗം ശമിക്കാതിരുന്നതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായിട്ടാണ് ലിവർപൂളിലെ ഹോസ്പിറ്റലിൽ എത്തിയത്. കുട്ടി രണ്ടാഴ്ചയായി ലിവർപൂൾ ഹോസ്പിറ്റലിൽ വെൻറിലേറ്ററിൽ ആയിരുന്നു .
മരിച്ച ജോനാഥൻെറ പിതാവ് ജോജിയുടെ കുടുംബ വേരുകൾ പത്തനംതിട്ടയിലാണെങ്കിലും പഠിച്ചതും വളർന്നതും ഭോപ്പാലിലാണ്. സിനിയുടെ കേരളത്തിലെ സ്വദേശം കൊല്ലമാണ്. ജോജിയും സിനിയും യുകെയിലെത്തിയിട്ട് മൂന്ന് വർഷമേ ആയിട്ടുള്ളൂ.
ജോജിയുടെയും സിനിയുടെയും മകനായ ജോനാഥൻ ജോജിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply