ലണ്ടൻ : ബ്രസീലിലെയും ലാറ്റിൻ അമേരിക്കയിലെയും ഏറ്റവും വലിയ ബാങ്കായ ഇറ്റാവു യുണിബാങ്ക് അവരുടെ 60 ദശലക്ഷം ഉപഭോക്താക്കൾക്കായി ക്രിപ്‌റ്റോ കറൻസി ട്രേഡിംഗ് സേവനങ്ങൾ ആരംഭിച്ചു. ബാങ്കിൻ്റെ ഇൻ-ഹൗസ് ഇൻവെസ്റ്റ്മെന്റ്  പ്ലാറ്റ്‌ഫോമായ അയോണിലൂടെ, ഉപഭോക്താക്കൾക്ക് ക്രിപ്റ്റോ കറൻസികൾ വാങ്ങുവാനും വിൽക്കുവാനുമുള്ള സൗകര്യമാണ് ബാങ്ക് ഒരുക്കിയിരിക്കുന്നത്.

ക്രിപ്‌റ്റോ കറൻസികൾ നൽകുന്ന വലിയ സാധ്യതയെ തിരിച്ചറിഞ്ഞുകൊണ്ട് അവയെ ഉപയോഗപ്പെടുത്തുവാനുള്ള  ധനകാര്യ സേവനങ്ങളാണ് ബാങ്ക് ഒരുക്കുന്നത്.  60 ദശലക്ഷത്തിലധികം ഉപഭോക്താക്കളും ഏകദേശം 100,000 ജീവനക്കാരുമുള്ള ബ്രസീലിലെയും ലാറ്റൻ അമേരിക്കയിലെയും ഏറ്റവും വലിയ ബാങ്ക് നൽകുന്ന ക്രിപ്റ്റോ കറൻസി സേവനങ്ങൾക്ക് ഉപഭോക്താക്കൾക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡിസംബറിൽ ഈ സൗകര്യം ആദ്യമായി തുടങ്ങിയപ്പോൾ, തിരഞ്ഞെടുത്ത ചുരുക്കം ചില ഉപഭോക്താക്കൾക്ക് മാത്രമേ അവ ലഭ്യമാക്കിയിരുന്നുള്ളൂ. ഉപഭോക്താക്കൾക്ക് ക്രിപ്റ്റോ കറൻസി സേവനത്തിൽ താൽപ്പര്യമുണ്ടോ എന്ന് അറിയുവാനും അവരുടെ വികാരം മനസ്സിലാക്കുവാനുമായി ബാങ്ക് ആഴ്ചതോറും സർവേകൾ നടത്തിയിരുന്നു. തുടർന്ന് ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച വലിയ സ്വീകാര്യത മനസ്സിലാക്കിയ ബാങ്ക് എല്ലാവർക്കുമായി ഈ സംവിധാനം ലഭ്യമാക്കുകയായിരുന്നു .

തുടക്കത്തിൽ ട്രേഡിങ്ങിനായി  ബിറ്റ്‌കോയിനും , ഈതീരിയവുമാണ് ബാങ്ക് ഒരുക്കുന്നതെന്നും വരും നാളുകളിൽ കൂടുതൽ ഡിജിറ്റൽ അസ്സറ്റുകൾ ട്രേഡിങ്ങിനായി ലഭ്യമാക്കുമെന്നും ബാങ്കിന്റെ ഡിജിറ്റൽ അസ്സെറ്റ് മേധാവി ഗുട്ടോ ആൻ്റ്യൂൺസ് പറഞ്ഞു .