സമീക്ഷ യു കെ യുടെ ആറാം ദേശീയ സമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം ഫെബ്രു 19 ,ഞായറാഴ്ച CPI (M) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സഖാവ് എം സ്വരാജ് നിർവ്വഹിക്കും. യുകെ സമയം 2 പി എമ്മിന് സൂം വഴി ഓൺലൈനായി ആകും ചടങ്ങു നടക്കുക. ചടങ്ങിലേക്ക് ഏവരേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. സമ്മേളന നടത്തിപ്പിനായി കഴിഞ്ഞാഴ്ചയോടെ വിപുലമായ സ്വാഗത സംഘവും ,അനുബന്ധകമ്മിറ്റികളും നിലവിൽ വന്നു കഴിഞ്ഞു.

ലോഗോ പ്രകാശനത്തോടെ സമ്മേളന പ്രവർത്തനങ്ങൾ കൂടുതൽ സജീവമാകും. ഇതിൻ്റെ ഭാഗമായി ഈ മാസം അവസാനത്തോടെ ബ്രാഞ്ചു സമ്മേളനങ്ങൾക്കു തുടക്കമാകും. ഏപ്രിൽ പകുതിയോടെ ബ്രാഞ്ചു സമ്മേളനങ്ങൾ പൂർത്തിയാക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദേശീയ സമ്മേളനത്തോട് അനുബന്ധിച്ചു നടക്കുന്ന ദേശീയ ബാഡ്മിന്റൻ ടൂർണ്ണമെൻറ് വിവിധ ബ്രാഞ്ചുകളിൽ പുരോഗമിച്ചു വരികയാണ് . മാർച്ച് 25 നു മാഞ്ചസ്റ്ററിലാണ് ഗ്രാൻറ് ഫിനാലെ നടക്കുന്നത്.
കൂടാതെ വിശക്കുന്നവർക്ക് ആശ്വാസവുമായി മുന്നോട്ട് പോകുന്ന ഷെയർ & കെയർ പ്രോജറ്റുകളും യു.കെയിലുടനീളം ബ്രാഞ്ച് തലങ്ങളിൽ വിജയകരമായി നടന്നുവരികയാണ്. കലാ-കായിക സാംസ്കാരിരംഗത്തെന്ന പോലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായ സമീക്ഷ യു.കെ വളരെയേറെ ജനശ്രദ്ധയും, പ്രശംസയും ഇതിനകം നേടിയെടുത്തു കഴിഞ്ഞു. ഇതെല്ലാം ആറാം ദേശീയ സമ്മേളനം വമ്പിച്ച വിജയകരമാക്കിത്തീർക്കാനും, ഒരു ചരിത്ര സംഭവമാക്കി മാറ്റാനുമുള്ള അനുകൂല ഘടകങ്ങളാകുമെന്നതിൽ സംശയമില്ലെന്ന് ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.