യുകെയിലെ മുൻനിരയിൽ പ്രവര്‍ത്തിക്കുന്ന അസ്സോസിയേഷനുകളിൽ ഒന്നായ ലീഡ്സ് മലയാളി അസ്സോസിയേഷൻ പ്രളയത്തിലും കോവിഡിലും മറ്റുള്ളവർക്ക് താങ്ങായി നിന്നുകൊണ്ട് നാളേറെയായി പലവിധ പ്രയാസത്തിലും പ്രതിബന്ധങ്ങളിലും കൂടി കടന്നുപോയ നമുക്കിടയിലേക്ക് പ്രത്യാശയുടേയും ഉയിര്‍ത്തെഴുന്നേൽപ്പിൻറയും നാളുകൾ കടന്നുവരുന്ന ഈ വേളയിൽ വർഷങ്ങളായി മുടങ്ങി കിടന്ന ആഘോഷം ലോകമലയാളികൾക്കൊപ്പം ലീഡ്സ് മലയാളികളും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഏപ്രിൽ 16 ഞായറാഴ്ച കൃത്യം 12 മണിക്ക് ഉച്ച ഭക്ഷണത്തോടുകൂടി ഈസ്റ്റെൻഡ് പാർക്ക് ഡബ്ല്യൂഎംസിയിൽ ആഘോഷിക്കുന്നതായിരിക്കും. പുതുമയാർന്ന വിവിധ കലാപരിപാടികളുമായി ആഘോഷം അതിഗംഭീരമാക്കുവാൻ പുതിയ കമ്മിറ്റി തയ്യാറെടുത്തു കഴിഞ്ഞു. ഈ ആഘോഷവേളയിലേക്ക് എല്ലാവരേയും സുസ്വാഗതം ചെയ്യുന്നു.