ലീഡ്സ് : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭയുടെ രൂപതയുടെ ഇടവക ദേവാലയമായ ലീഡ്സ് സെന്റ് മേരീസ് ആന്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിലെ പ്രധാന തിരുന്നാളായ എട്ടു നോയമ്പ് തിരുന്നാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സെപ്റ്റംബർ 1-ാം തീയതി ഞായറാഴ്ച കൊടിയേറുന്നതോടെയാണ് തിരുന്നാൾ തിരുകർമ്മങ്ങൾക്ക് തുടക്കമാകുക. പത്തുമണിക്ക് കൊടിയേറ്റവും തുടർന്ന് വിശുദ്ധ കുർബാനയും, നൊവേന, ലദീഞ്ഞ്, തുടങ്ങിയ തിരുന്നാൾ തിരുക്കർമ്മങ്ങളും ഉണ്ടായിരിക്കുന്നതാണ്. തുടർന്നു വരുന്ന എല്ലാ ദിവസവും വിവിധ കമ്മ്യൂണിറ്റികളുടെ നേതൃത്വത്തിൽ തിരുകർമ്മങ്ങളും നേർച്ച വിതരണവും ഉണ്ടായിരിക്കുന്നതാണ്.
പ്രധാന തിരുന്നാൾ ദിനമായ സെപ്റ്റംബർ 8 – ന് ഫാ. നോബിൾ വട്ടക്കുന്നേൽ CST മുഖ്യ കാർമ്മികനായിരിക്കും. തിരുന്നാൾ തിരുകർമ്മങ്ങൾക്കും , പ്രദക്ഷണത്തിനും ശേഷം സ്നേഹവിരുന്ന് വിശ്വാസികൾക്കായി ഒരുക്കിയിട്ടുണ്ട് . തിരുന്നാൾ ദിവസങ്ങളിലെ തിരുകർമ്മങ്ങളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ ലീഡ്സിലും പരിസരപ്രദേശങ്ങളിലും ഉള്ള എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. ജോസ് അന്ത്യാംകുളം MCBS അറിയിച്ചു. തിരുന്നാൾ ദിവസങ്ങളിലെ സമയക്രമം ചുവടെ ചേർത്തിരിക്കുന്നു.
Leave a Reply