ലെസ്റ്ററിലെ ക്നാനായക്കാര്‍ക്ക് എന്നെന്നും അഭിമാനിക്കാവുന്ന ഒരു ദിനമായിരുന്നു ശനിയാഴ്ച കടന്ന് പോയത്. ലെസ്റ്റര്‍ ക്നാനായ യൂണിറ്റ് രൂപീകൃതമായതിന്‍റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന വേദിയില്‍ തന്നെ മിഡ് ലാന്‍ഡ്സിലെ ക്നാനായ മക്കളെ ഒന്നടങ്കം ഒരു കുടക്കീഴില്‍ എത്തിക്കുന്നതിന്റെ ഭാഗമായി മിഡ് ലാന്‍ഡ്സ് റീജിയന്‍ രൂപീകരിച്ചതിന്‍റെ പ്രവര്‍ത്തനോദ്ഘാടാനവും നടത്തിയതിന്റെ ആവേശത്തിലാണ് ലെസ്റ്റര്‍ ക്നാനായ യൂണിറ്റിലെ അംഗങ്ങള്‍.

യുകെകെസിഎയുടെ നെടുംതൂണുകളായ നിരവധി പ്രമുഖ യൂണിറ്റുകളാണ് മിഡ് ലാന്‍ഡ്‌സില്‍ ഉള്ളത്. ഇവിടങ്ങളില്‍ നിന്നെല്ലാമുള്ള നിരവധി ആളുകള്‍ ശനിയാഴ്ച ലെസ്റ്ററിലേക്ക് ഒഴുകിയെത്തിയിരുന്നു. ലെസ്റ്റര്‍ ക്നാനായ യൂണിറ്റ് പ്രസിഡണ്ടും മിഡ്ലാന്‍ഡ്‌സ് റീജിയണല്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാനുമായ സിബു ജോസ്, സെക്രട്ടറി വിജി ജോസഫ്, വൈസ് പ്രസിഡണ്ട് അജിമോള്‍ സജി, ട്രഷറര്‍ ഷിബു തോമസ്‌, ജോയിന്‍റ് സെക്രട്ടറി സുനില്‍ മാത്യു തുടങ്ങിയവരുടെ നേതൃത്വത്തില്‍ അതി വിപുലമായ ഒരുക്കങ്ങള്‍ ആയിരുന്നു നടത്തിയിരുന്നത്.

ശനിയാഴ്ച കാലത്ത് പതിനൊന്ന് മണിയോടെ ആയിരുന്നു ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. റവ. ഫാ. ജസ്റ്റിന്‍ കാരക്കാടിന്‍റെ കാര്‍മ്മികത്വത്തില്‍ നടന്ന ഭക്തിനിര്‍ഭരമായ വി. കുര്‍ബാനയോടെ ആയിരുന്നു പത്താം വാര്‍ഷികത്തിന്റെ തുടക്കം. കുര്‍ബാനയ്ക്ക് ശേഷം മദര്‍ ഓഫ് ഗോഡ് ചര്‍ച്ച് ഹാളില്‍ പൊതുസമ്മേളനവും വിവിധ കലാപരിപാടികളും അരങ്ങേറി. പൊതുസമ്മേളനത്തില്‍ യുകെകെസിഎയുടെ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പൊതുസമ്മേളനത്തിന് ശേഷം അതിമനോഹരങ്ങളായ നിരവധി കലാപരിപാടികള്‍ അരങ്ങേറി. കലാപരിപാടികളിലെ ഏറ്റവും ആകര്‍ഷകമായ ഇനം ലെസ്റ്റര്‍ കെസിവൈഎല്‍ ടീം അവതരിപ്പിച്ച ഫാഷന്‍ ഷോ ആയിരുന്നു. നിരവധി കുട്ടികള്‍ പങ്കെടുത്ത നൃത്തങ്ങളും മുതിര്‍ന്നവര്‍ അവതരിപ്പിച്ച നാടകവും ഒക്കെ ഏവരുടെയും പ്രശംസ പിടിച്ച് പറ്റുന്നതായിരുന്നു. ലെസ്റ്റര്‍ ക്നാനായ യൂണിറ്റിനു ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരു അവിസ്മരണീയ ദിനം സമ്മാനിച്ചായിരുന്നു പ്രോഗ്രാമുകള്‍ സമാപിച്ചത്.

കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക