ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കീഴില്‍ 2018 ഫെബ്രുവരിയില്‍ സ്രാമ്പിക്കല്‍ പിതാവിന്റെ സാന്നിദ്ധ്യത്തില്‍ രൂപീകൃതമായ ലെസ്റ്റര്‍ സിറോ മലബാര്‍ വിമെന്‍സ് ഫോറത്തിന്റെ ഒന്നാം വാര്‍ഷികം മാര്‍ച്ച് 30ന് മദര്‍ ഓഫ് ഗോഡ് ചര്‍ച്ച് ഹാളില്‍ വെച്ച് നടത്തപ്പെടുന്നു. വിമെന്‍സ് ഫോറം യൂണിറ്റ് ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ് തോമസ് ചേലക്കല്‍ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ രൂപതാ, റീജിയണല്‍ എക്‌സിക്യൂട്ടീവ്‌സ് പങ്കെടുക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രണ്ട് മണിക്ക് ബൈബിള്‍ ക്വിസ് മത്സരത്തോടെ പരിപാടികള്‍ ആരംഭിക്കുന്നു. യൂണിറ്റ് അംഗങ്ങളുടെ കലാപരിപാടികള്‍ക്ക് യൂണിറ്റ് ട്രഷറര്‍ റെജി പോള്‍ജി നേതൃത്വം നല്‍കുന്നതായിരിക്കും. വിജ്ഞാനപ്രദമായ സെമിനാറും വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടായിരിക്കും. എല്ലാ യൂണിറ്റ് അംഗങ്ങളേയും പരിപാടിയിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് മിനി ആന്റോയും സെക്രട്ടറി വിന്‍സി ജേക്കബും അറിയിച്ചു.