ജിസിഎസ്ഇ തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മിനിമം നിലവാരം പോലുമില്ലാത്ത 55 സ്‌കൂളുകള്‍ ലെസ്റ്റര്‍ഷയറില്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ അടുത്തിടെ അവതരിപ്പിച്ച പ്രോഗ്രസ് 8 മാനദണ്ഡമനുസരിച്ച് തയ്യാറാക്കിയ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ഇഗ്ലീഷും കണക്കും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കുട്ടികളുടെ പഠനമികവിനെ മുന്‍നിര്‍ത്തിയാണ് സ്‌കൂളുകളുടെ നിലവാരം പരിശോധിക്കുന്നത്.
‘പ്രോഗ്രസ് 8’ മാനദണ്ഡമനുസരിച്ച് എട്ട് വിഷയങ്ങളില്‍ ഓരോ കുട്ടിക്കും ലഭിക്കുന്ന ഗ്രേഡുകളുടെ അടിസ്ഥാനത്തിലാണ് ഗുണനിലവാര പരിശോധന നടത്തുന്നത്. ഈ വിഷയങ്ങളില്‍ കുട്ടികള്‍ക്ക് ലഭിച്ച ഗ്രേഡിന്റെ ശരാശരിയായിരിക്കും സ്‌കൂളിന്റെ പ്രോഗ്രസ് 8 സ്‌കോര്‍. ഈ വര്‍ഷം ബേസ് ലൈന്‍ സ്റ്റാന്‍ഡേര്‍ഡായി പൂജ്യമായിരുന്നു കണക്കിലെടുത്തത്.
പ്രോഗ്രസ് 8 സ്‌കോര്‍ പൂജ്യത്തിലും കൂടുതലാണെങ്കില്‍ ശരാശരി നിലവാരത്തിലും കൂടുതലാണ് സ്‌കൂളെന്ന് മനസ്സിലാക്കാവുന്നതാണ്. പ്രോഗ്രസ് 8 സ്‌കോര്‍ പൂജ്യത്തിലും കുറവാണെങ്കില്‍ ദേശീയ ശരാശരിയിലും താഴെയാണ് സ്‌കൂളിന്റെ പ്രകടനമെന്ന് തിരിച്ചറിയാന്‍ കഴിയും.
ശരാശരി നിലവാരത്തിലും താഴെ പ്രവര്‍ത്തിക്കുന്ന ലെസ്റ്റര്‍ഷെയറിലെ പത്ത് സ്‌കൂളുകളും അവയുടെ സ്‌കോറുകളും താഴെപ്പറയുന്നവയാണ്
1. Tudor Grange Samworth Academy, A church of England School – 0.83
2. The Lancaster Academy – 0.79
3. Hamilton College – 0.78
4. Redmoor Academy-0.78
5. Rawlins Academy – 0.76
6. Sir Frank Whittle Studio School – 0.75
7. Hinckley Academy and John Cleveland Sixth Form Centre – 0.64
8. Stephenson Studio School – 0.61
9. Winstanley Community College – 0.56
10. Humphrey Perkins School – 0.54
Leave a Reply