സിനിമയില്‍ നടിമാര്‍ അവസരത്തിനായി പല വിട്ടുവീഴ്ചകള്‍ക്കും വഴങ്ങേണ്ടി വരാറുണ്ട് എന്ന് പല പ്രമുഖ നടിമാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട് .ഇത് സത്യം ആണെന്ന് പല  നടിമാരും തുറന്നു പറയുകയും ചെയ്തിട്ടുണ്ട് .എന്നാല്‍ ഇപ്പോഴിതാ സിനിമാ ലോകത്തുള്ള ഈപ്രവണതയെ കുറിച്ച് തുറന്നു പറയുകയാണ്‌ തെന്നിന്ത്യന്‍ നടി ലേഖ വാഷിങ്ടണ്‍,അതിങ്ങനെ :
ഒരു തമിഴ് സംവിധായകന്‍ എനിക്ക് അദ്ദേഹത്തിന്റെ ചിത്രത്തില്‍ ഒരു റോള്‍ ഓഫര്‍ ചെയ്തു. അതിന് ശേഷം എന്നെയും കൂട്ടി കാറില്‍ ഒരു റൈഡ് പോയി. കാറില്‍ വച്ച് ഇതിനൊക്കെ പ്രതിഫലമായി എനിക്ക് എന്ത് തരും എന്നായിരുന്നു സംവിധായകന്റെ ചോദ്യം. ചോദ്യത്തിന്റെ പൊരുള്‍ മനസ്സിലായെങ്കിലും, ‘ഇതിനൊക്കെ പ്രതിഫലമായി താങ്കളുടെ ചിത്രത്തില്‍ ഞാന്‍ നന്നായി അഭിനയിക്കും’ എന്ന് പറഞ്ഞു. വീണ്ടും സംവിധായകന്‍ അതേ ചോദ്യം ചോദിച്ചു. കൂടെ കിടക്കാന്‍ എന്നെ നോക്കണ്ട എന്ന് മുഖത്ത് നോക്കി ഞാന്‍ മറുപടി കൊടുത്തു. എന്നില്‍ നിന്ന് ഇത്തരമൊരു മറുപടി സംവിധായകന്‍ പ്രതീക്ഷിച്ചിരുന്നില്ല.

Related image

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുടര്‍ന്ന് അദ്ദേഹം എനിക്ക് പലതും ഓഫര്‍ ചെയ്തു. സിനിമയില്‍ നായികാ വേഷം തരാം എന്നും മറ്റുമൊക്കെ പറഞ്ഞു. പക്ഷെ അത്തരമൊരു ഓഫര്‍ എനിക്ക് വേണ്ടായിരുന്നു. ഇനി ഞാന്‍ ആ സിനിമ ചെയ്താല്‍ ലൊക്കേഷനിലുണ്ടാകാന്‍ പോകുന്ന ദുരനുഭവങ്ങളെ കുറിച്ചോര്‍ത്ത് ആ സംവിധായകന്റെ സിനിമ ഉപേക്ഷിച്ചു.

എനിക്ക് പകരം ആ ചിത്രത്തില്‍ മറ്റൊരു പ്രമുഖ നടി എത്തി. ഇതേ ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് വിദേശത്ത് പോയപ്പോഴായിരുന്നു ആ സംവിധായകന്റെ മരണം. അമിതമായി വയാഗ്ര കഴിച്ച് ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിക്കുകയായിരുന്നു. അത് ഒരു പെര്‍ഫക്ട് മരണമാണ്. കര്‍മ്മഫലം കിട്ടും- ലേഖ പറഞ്ഞു.വീഡിയോ ജോക്കിയായിരുന്ന ലേഖ കാതലര്‍ ദിനം എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയത്. ജയം കൊണ്ടേന്‍ എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. വേദം, വാ, കല്യാണ സമയല്‍ സാദം, അരിമ നമ്പി എന്നിവയാണ് മറ്റ് പ്രധാന തമിഴ് ചിത്രങ്ങള്‍.