മലയാളികളുടെ പ്രിയ നായികയാണ് ലെന. ഏതു വേഷവും കൈകാര്യം ചെയ്യാന്‍ കഴിയുന്ന നടി എന്ന ലേബല്‍ ലെനയ്ക്ക് സ്വന്തമാണ്. അടുത്തിടെ ലെന തന്റെ സ്വകാര്യജീവിതത്തെ കുറിച്ചു ഒരു മാസികയില്‍ പറയുകയുണ്ടായി. അതിങ്ങനെ:

സിനിമയിലും സീരിയലിലും സജീവമായ കാലത്ത് എന്റെ ജീവിതത്തിലും ചില മാറ്റങ്ങള്‍ സംഭവിച്ചു. ഞാനും അഭിലാഷും വിവാഹമോചിതരായി. 2011 ലാണത്. ഇപ്പോഴും ഞാനും അഭിലാഷും നല്ല സുഹൃത്തുക്കളാണ്. ഞങ്ങളുടെ ബന്ധത്തില്‍ ചില വിള്ളലുകള്‍ ഉണ്ടാകുന്നു, ചില ഘട്ടങ്ങളില്‍ ദിശ മാറുന്നു എന്നൊക്കെ തോന്നിയപ്പോഴാണ് ഒരുമിച്ചങ്ങനൊരു തീരുമാനമെടുത്തത്. ആറാം ക്ലാസിലേതു പോലല്ലല്ലോ നമ്മള്‍ ഇരുപതുകളിലും മുപ്പതുകളിലും ചിന്തിക്കുന്നത്. ജീവിതരീതികളും ജീവിതശൈലികളും മാറിയെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഡ്ജസ്റ്റ്‌മെന്റില്‍ ഒരു ജീവിതം വേണ്ടെന്നും, ഇതിങ്ങനെ മുന്നോട്ടു പോകേണ്ട ആവശ്യമില്ലെന്നും രണ്ടാള്‍ക്കും തോന്നി. സുന്ദരമായ ഒരു ജീവിതം ഞങ്ങള്‍ക്ക് രണ്ടാള്‍ക്കുമുണ്ട്. ഇനിയുമേറെ ജീവിക്കാനുമുണ്ട്. മാറ്റങ്ങള്‍ക്കനുസരിച്ച് ഇഷ്ടവഴിയിലൂടെ ജീവിക്കുന്നതാണ് നല്ലതെന്ന് രണ്ടാള്‍ക്കും തോന്നി. അങ്ങനെ വഴക്കും കുറ്റംപറച്ചിലും ഒന്നുമില്ലാതെ പരസ്പര ബഹുമാനത്തോടെ പിരിയാന്‍ തീരുമാനിച്ചു. സൗഹൃദപരമായ തീരുമാനം. വിവാഹം കഴിച്ചപ്പോള്‍ ഒരേ രീതിയില്‍ പോകാമെന്നു ചിന്തിച്ചതു പോലെ പിരിഞ്ഞപ്പോഴും ഞങ്ങള്‍ ഒരുമിച്ചു നിന്നു.

എന്റെ ജീവിതത്തെക്കുറിച്ചു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം എന്റെ വീട്ടില്‍ തന്നിരുന്നു. നമ്മുടെ ജീവിതത്തില്‍ നമ്മള്‍ തന്നെ ഉത്തരവാദികളാകുമ്പോള്‍ അവരെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. അനുകൂലവും പ്രതികൂലവുമായ കാര്യങ്ങള്‍ അവര്‍ പറഞ്ഞു, അന്തിമ തീരുമാനം എനിക്കു വിട്ടു. അഭിലാഷിന്റെ വീട്ടില്‍ എങ്ങനെയാണെന്നറിയില്ല. അവിടെ അമ്മ മാത്രമാണുണ്ടായിരുന്നത്. കഴിഞ്ഞ കാര്യങ്ങള്‍ ചിക്കിചികഞ്ഞ് എടുക്കേണ്ട കാര്യമില്ല. കാരണം ഒരിക്കലും പരസ്പരം കുറ്റപ്പെടുത്തുകയോ പഴിചാരുകയോ ചെയ്യാതെ തികച്ചും സൗഹൃദപരമായി ഞങ്ങളെടുത്ത തീരുമാനമാണത്. പരസ്പര ബഹുമാനത്തോടെ രണ്ടുപേരും അംഗീകരിച്ച തീരുമാനം. അതു വര്‍ഷങ്ങള്‍ക്കു ശേഷം എന്തിന് സംസാരവിഷയമാക്കണം. എനിക്കതിന് താത്പര്യമില്ല. 2011 ല്‍ അത് സംഭവിച്ചു. അത്രമാത്രം. ഒരുമിച്ചെടുത്ത വിവാഹമെന്ന രീതി വിട്ട് സൗഹൃദത്തിലെത്തി അത്രയേയുള്ളു എന്നും  ലെന പറയുന്നു.