സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ

മനുഷ്യ ചിന്തകള്‍ക്കും ആലോചനകള്‍ക്കും അപ്പുറമായി ജീവിതം
എന്താണെന്ന് എന്ന് മനസ്സിലാക്കി തന്ന ഒരു കാലഘട്ടത്തില്‍ വീണ്ടും
ദൈവസന്നിധിയില്‍ ആയി ഒരു നോമ്പിന് ദിനത്തില്‍ കടന്നു വരുവാന്‍
സര്‍വ്വശക്തന്‍ സാധ്യമാക്കിയത് ആദ്യമേ നന്ദിയും സ്തുതിയും കരേറ്റുന്നു.
എല്ലാം എതിരായി നില്‍ക്കുമ്പോഴും അതില്‍ നടുവില്‍ പ്രത്യാശയും
വെളിച്ചവും കാണുവാന്‍ ദൈവം നമുക്ക് അവസരം തന്നു. ഈ ജീവിതം
ഒരു ദാനമാണ് എന്നുള്ളത് നാം വിസ്മരിക്കരുത്. മാറ്റ്‌പ്പെടാം
ആയിരുന്നു എങ്കിലും കര്‍ത്താവ് നമ്മെ നിലനിര്‍ത്തിയിരിക്കുന്നു.
എന്തിനുവേണ്ടി ആയിരിക്കാം നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.
അപ്രകാരം ഒരു ചിന്ത ആകട്ടെ ഈ നോമ്പിന്റെ കാലയളവില്‍ നമ്മെ
ഭരിക്കേണ്ടത്. അന്‍പതു ദിവസം നീണ്ടുനില്‍ക്കുന്ന ഈ നോമ്പിന്റെ
കാലയളവില്‍ ആത്മീയമായും ദൈവികമായയും ശക്തി സംഭരിച്ച്
പൈശാചികമായ എല്ലാ പീഡനങ്ങളെയും രോഗങ്ങളെയും ശക്തികളെയും
തോല്‍പ്പിക്കുവാന്‍ തക്കവണ്ണം ആത്മീക ബലം ധരിക്കുന്ന അനുഭവം
ആയിരിക്കണം.
നോമ്പിന്റെ ആദ്യ ദിനമായ ഈ ദിവസം സം നമ്മുടെ ചിന്തയില്‍
വന്നുഭവിക്കുന്നത് നമുക്ക് വളരെ പരിചിതമായ ഒരു വേദഭാഗം ആണ്.
വിശുദ്ധ യോഹന്നാന്റെ സുവിശേഷം രണ്ടാമധ്യായം ഒന്ന് മുതല്‍ 12
വരെയുള്ള വാക്യങ്ങള്‍ ആണ്. അവന്‍ ദൈവം ആയിരിക്കെ മാനുഷിക
ഭവനങ്ങളിലേക്ക് ക്ഷണിക്കപ്പെടുകയും അവിടെവച്ച് അവരുടെ
കുറവിനെ കണ്ടു മനസ്സിലാക്കി അത് പരിഹരിക്കുന്ന അനുഭവം ആണ്
ഇവിടെ വായിക്കുന്നത്. അത്രമാത്രം കരുണ നിറഞ്ഞ വനാണ് നമ്മുടെ
കര്‍ത്താവ് എന്ന് ഈ ഭാഗം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അദൃശ്യനായി
അവന്‍ എപ്പോഴും നമ്മോടു കൂടെ ഉണ്ട് എന്ന് നാം വിശ്വസിക്കുന്നു
എങ്കിലും എപ്പോഴെങ്കിലും നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെട്ടവന്‍
ആയി അവന്‍ കടന്നുവരുവാന്‍ നാം ഇടയാക്കിയിട്ടുണ്ടോ. അങ്ങനെ ഒരു
അനുഭവം നമുക്ക് ഉണ്ടായിരുന്നുവെങ്കില്‍ നിരാശയുടെ പടുകുഴിയില്‍,
മാറാ രോഗങ്ങളുടെ നടുവില്‍ നമ്മള്‍ നട്ടം തിരിയുമ്പോള്‍ അപ്പോള്‍
അവന്റെ സഹായം, അവന്റെ സ്പര്‍ശം നാം അനുഭവിച്ചേനെ. ഈ
നോമ്പില്‍ തിരിച്ചറിവ് നമുക്ക് ഉണ്ടായി നമ്മുടെ മധ്യേ നമ്മുടെ
കര്‍ത്താവിനെ ക്ഷണിക്കുവാനും നമ്മുടെ ഭവനത്തിലേക്ക് നയിക്കുവാനും
നമ്മുടെ ഹൃദയങ്ങളിലേക്ക് കുടിയിരുത്തുവാനും സാധ്യമാകണം.
വിരുന്ന് ഭവനത്തില്‍ ആ വീട്ടുകാരന്‍ വളരെ വേദനചിരിക്കക്കാം .
കാരണം മറ്റൊന്നുമല്ല ക്ഷണിക്കപ്പെട്ടവരുടെ മുമ്പില്‍ താന്‍
അപമാനിതന്‍ ആവാന്‍ പോകുന്നു. അവന്റെ സമ്പത്തിന് കുറവ്
അതുമല്ലെങ്കില്‍ അവന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചത് ആയിരിക്കാം.
വിരുന്നു ശാലയില്‍ ഏതെങ്കിലും ഒരു കുറവുണ്ടായാല്‍ ആ
കുടുംബത്തിന്റെ കുറവായിട്ട് ആ സമൂഹം വിലയിരുത്തും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ക്ഷണിക്കപ്പെട്ട വനായ കര്‍ത്താവ് അവിടെ ഉള്ളതുകൊണ്ട് ഈ
ബലഹീനതയില്‍ നിന്നും , ഈ കുറവില്‍ നിന്നും അവന് വീണ്ടെടുപ്പ്
ഉണ്ടായി. സന്തോഷം അവിടെ അലയടിച്ചു. വന്‍ കാര്യങ്ങള്‍ ഒന്നും
സംഭവിച്ചില്ല ഒരു നോട്ടം കൊണ്ട് കല്‍പ്പാത്രത്തില്‍ നിറച്ചു വെച്ചിരുന്ന
പച്ചവെള്ളത്തെ അവന്‍ രുചികരമായ അനുഭവത്തില്‍ എത്തിച്ചു.
ഇതുപോലെ കര്‍ത്താവ് നമ്മോടു കൂടെ നമ്മുടെ ഭവനത്തില്‍ ഉണ്ടെങ്കില്‍
എങ്കില്‍ മനുഷ്യരുടെ മുമ്പില്‍ ചൂണ്ടിക്കാണിക്കപ്പെട്ട എന്തു കുറവായാലും
ഒരു നോട്ടം കൊണ്ട് തന്നെ പരിഹരിക്കുവാന്‍ അവനു കഴിയും എന്ന്
അറിയുക.
ഈ കാലയളവില്‍ ആഗോളതാപനവും പ്രകൃതി സംരക്ഷണവും ഒക്കെ
നാം കേള്‍ക്കുന്ന ചിന്തകളും പദങ്ങളും ആണ്. മനുഷ്യനെ സൃഷ്ടിക്കും
മുമ്പ് തന്നെ പരിപാലിക്കുവാന്‍ സുന്ദരമായ ഒരു പ്രപഞ്ചം അവന്‍
നമുക്കായി ഒരുക്കി. ഈ പ്രപഞ്ചത്തില്‍ നാം കാണുന്ന ഓരോ
അനുഭവങ്ങളും നമ്മെപ്പോലെ ദൈവ സൃഷ്ടികളാണ് എന്ന് വിസ്മരിച്ച്
നാം ചൂഷണം ചെയ്യുവാന്‍ ആരംഭിച്ചു. ദൈവം പകര്‍ന്നു തന്ന
സ്‌നേഹത്തെ നാം എവിടെയോ മറന്നിട്ടു മനുഷ്യന്റെ ആവശ്യം മാത്രം
മുന്‍നിര്‍ത്തി ഉപഭോഗസംസ്‌കാരം നിലനിര്‍ത്തി. അതിന്റെ ഫലം
അല്ലിയോ നാമിന്ന് അനുഭവിക്കുന്ന കൊടിയ പ്രകൃതിക്ഷോഭങ്ങളും
യാതനകളും രോഗങ്ങളും. വെള്ളം വീഞ്ഞായി രൂപാന്തരപ്പെപോള്‍
സൃഷ്ടാവിന്റെ ചൈതന്യം വീണ്ടെടുത്ത് അത് ഗുണകരമായ
അനുഭവത്തിലേക്ക് മാറി. ഈ ഒരു അനുഭവം തന്നെയല്ലയോ ഈ
നോമ്പിന്റെ ദിനങ്ങളില്‍ നാം ആയി തീരേണ്ടത്. നഷ്ടങ്ങളും
കുറവുകളും ഉള്ള നമ്മുടെ ജീവിതങ്ങളില്‍ ദൈവചൈതന്യം നിറഞ്ഞു
അനുഗ്രഹിക്കപ്പെട്ട ജീവിതത്തിന് ഉടമ ആകുവാന്‍ ഉള്ള അവസരമാണ്
ഈ നോമ്പ്. ഒരു വിരുന്ന് ഭവനത്തെ ദൂരെ നിന്ന് തന്നെ നാം
കാണുമ്പോള്‍ അവിടുത്തെ പാട്ടും നൃത്തവും ആഘോഷവും ഒക്കെ
നമ്മുടെ ഓര്‍മ്മയിലെക്കു കടന്നുവരുന്നിലെ . ഇതുപോലെ
പുറംമോടികളും ആഘോഷങ്ങളും ആണ് നമ്മുടെ ജീവിതം എന്ന്
മറ്റുള്ളവര്‍ നമ്മെക്കുറിച്ച് ധരിക്കുമ്പോള്‍ നമ്മുടെ ഉള്ളിലുള്ള
ബലഹീനതകള്‍ തിരിച്ചറിഞ്ഞ മാറ്റുവാന്‍ ദൈവ സന്നിധി മാത്രമേ ഉള്ളൂ
ഈ നോമ്പിന്റെ ദിനങ്ങളില്‍ നമുക്കും പ്രാര്‍ത്ഥിക്കാം. കാരുണ്യവാനായ
കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥനയും നോമ്പും കൈകൊണ്ട് ഞങ്ങടെ
ദുഃഖങ്ങളെയും ഞങ്ങടെ രോഗങ്ങളെയും ഞങ്ങളുടെ ശിക്ഷകളെയും
ഞങ്ങളുടെ ദുരന്തങ്ങളെയും നിന്റെ ചൈതന്യത്താല്‍ ഗുണ സമൃദ്ധിയുള്ള
അനുഗ്രഹ പൂര്‍ണവും സന്തോഷം നിറഞ്ഞതും ആയി ഞങ്ങള്‍ക്ക് മാറ്റി
തരണമേ. ഞങ്ങടെ അധരങ്ങളെയും ഹൃദയങ്ങളെയും ശുദ്ധീകരിക്കണമേ.
കര്‍ത്താവേ നിന്നെ സ്വീകരിക്കാന്‍ ശുദ്ധിയുള്ള ഉള്ള ഹൃദയം ഞങ്ങള്‍
തരണമേ. വിശുദ്ധിയുടെ ദിനങ്ങളിലേക്ക് ഞങ്ങള്‍ അടുത്തു വരുവാന്‍
ഈ നോമ്പിന്റെ ഓരോ ദിനങ്ങളിലും ഞങ്ങള്‍ ദൈവ ചിന്തയാല്‍

നിറയുവാന്‍ ഇടയാക്കണെ. പൈശാചികമായ എല്ലാ അനുഭവങ്ങളെയും
എല്ലാ പ്രവര്‍ത്തനങ്ങളെയും ഞങ്ങളില്‍നിന്ന് ദൂരീകരിക്കണമേ
സ്‌നേഹത്തിലും പ്രാര്‍ത്ഥനയിലും
ഹാപ്പി ജേക്കബ് അച്ചന്‍