മെയ്ഡ്സ്റ്റോണ്‍: ഓക്ക്‌ വുഡ്‌, സെന്റ്‌ അഗസ്റ്റിന്‍ മൈതാനങ്ങള്‍ ആവേശകൊടുമുടിയില്‍ പ്രകമ്പനം കൊണ്ട മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു കൊണ്ട്‌ 2023 എം എം എ ഓള്‍ യു കെ T 20 ക്രിക്കറ്റ്‌ കപ്പ്‌ സ്വന്തമാക്കി എല്‍ ജി ആര്‍ ഇലവന്‍ ടീം.

ജൂണ്‍ മാസം 25 ഞായറാഴ്ച നടന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ എല്‍ ജി ആര്‍ ഇലവന്‍ നേരിട്ടത്‌ പ്രഗത്ഭരായ യുണൈറ്റഡ്‌ കെന്റ്‌ ക്രിക്കറ്റ്‌ ക്ലബിനെയാണ്‌.

മുന്‍ വര്‍ഷത്തെ ചാമ്പ്യന്മാര്‍ കൂടിയായ യുണൈറ്റഡ്‌ കെന്റ്‌ ടീം ടോസ്‌ നേടി എല്‍ ജി ആറിനെ ബാറ്റിങ്ങിന്‌ അയക്കുകയായിരുന്നു. ഇന്നിങ്സിന്റെ ആദ്യ ബോളില്‍ തന്നെ സിക്സര്‍ പായിച്ചു കൊണ്ട്‌ തുടങ്ങിയ എല്‍ ജി ആറിന്റെ ലക്ഷ്യം കപ്പില്‍ കുറഞ്ഞതൊന്നുമല്ലെന്ന്‌ വ്യക്തമാക്കി കൊണ്ടായിരുന്നു പിന്നീടുള്ള ഇന്നിങ്സ്‌ പുരോഗമിച്ചത്‌. തുടരെ പായിച്ച ബൗണ്ടറികളും സിക്‌സറുകളും വിക്കറ്റുകള്‍ക്കിടയിലെ സമര്‍ത്ഥമായ റണ്‍ വേട്ടയും കാണികള്‍ക്കു സമ്മാനിച്ച ആനന്ദം വര്‍ണനാതീതമാണ്‌.

സമയ പരിമിതി മൂലം പത്ത്‌ ഓവറുകളായി കുറച്ച ഫൈനലില്‍ എല്‍ ജി ആര്‍ അടിച്ചു കൂട്ടിയ 128 റണ്‍സ്‌ മറികടക്കുക എന്ന ദുഷ്കരമായ ദാത്യവുമായി ബാറ്റിങ്ങിനിറങ്ങിയ യുണൈറ്റഡ്‌ കെന്റ്‌ പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്തുന്നതിനു മുന്‍പ്‌ എല്ലാവരും പുറത്താകുകയായിരുന്നു.

ചാമ്പ്യന്മാര്‍ക്ക്‌ ട്രോഫി സമ്മാനിച്ചത്‌ എം എം എ പ്രസിഡന്റ്‌ ബൈജു ഡാനിയേലും ക്യു-ലീഫ്‌ കെയര്‍ സാരഥി ജിനു മാത്യൂസും സംയുക്തമായാണ്‌. 750 പൗണ്ട്‌ സമ്മാനത്തുക കൈമാറി ഒന്നാം സമ്മാനം സ്പോണ്‍സര്‍ ചെയ്ത സ്റ്റെര്‍ലിങ്‌ സ്‌ട്രീറ്റ്‌ മോര്‍ട്ട്‌ ഗേജ്‌ ആന്‍ഡ്‌ പ്രൊട്ടക്ഷന്‍ പ്രൊപ്രൈറ്റര്‍ ബോബന്‍ വര്‍ഗീസും വേദിയില്‍ നിറഞ്ഞു നിന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റണ്ണര്‍-അപ്പ്‌ സ്ഥാനം കരസ്ഥമാക്കിയ യുണൈറ്റഡ്‌ കെന്റ്‌ ക്രിക്കറ്റ്‌ ക്ലബിന്‌ എം എം എ സെക്രട്ടറി ബൈജു തങ്കച്ചന്‍ ട്രോഫി സമ്മാനിച്ചപ്പോള്‍ സമ്മാനത്തുകയായ 450 പൗണ്ട്‌ സ്പോണ്‍സര്‍ ചെയ്ത നളഭീമ ഇന്ത്യന്‍ റെസ്റ്റോറന്റ്‌ ഉടമ സ്വാമിനാഥന്‍ ആശംസകള്‍ അറിയിച്ചു. കെന്റ്‌ കേരള സ്പൈസസിന്റെ സുജിത്‌ തുക കൈമാറി. മറ്റൊരു സ്പോണ്‍സറായ എം ജി ട്യൂഷന്‍സും ആശംസകള്‍ അറിയിച്ചു.

മൂന്നാം സ്ഥാനത്ത്‌ ടണ്‍ബ്രിഡ്ജ്‌ വെല്‍സ്‌ ടീമായ എസ്‌ ആര്‍ സി സി എത്തിയപ്പോള്‍ നാലാം സ്ഥാനം നേടിയത്‌ ഹോം ടീം കൂടിയായ മെയ്ഡ്‌ സ്റ്റണ്‍ ചാമ്പ്യന്‍സ്‌ ടീമാണ്‌.

മികച്ച ബാറ്റ്സ്‌ മാനായി എല്‍ ജി ആറിന്റെ സിബിയും മികച്ച ബൗളറായി എല്‍ ജി ആറിന്റെ തന്നെ ബാബുവും തിളങ്ങി.

എം എ ട്രഷററും സ്പോണ്‍സറുമായ ബാബു സ്കറിയ (വിക്ടറി ഹീറ്റിങ്‌ ആന്‍ഡ്‌ പ്ലംബിങ്‌), സ്പോര്‍ട്സ്‌ കോ-ഓര്‍ഡിനേറ്റര്‍മാരായ ബിജു ബഹനാന്‍, ഷൈജന്‍ തോമസ്‌, കമ്മിറ്റി അംഗങ്ങളായ ജോഷി ആനിത്തോട്ടം, ലാലിച്ചന്‍ ജോസഫ്‌, സ്പോണ്‍സര്‍മാരായ ജിനു ജേക്കബ്‌ (ജൂബിലി ട്രെയിനിങ്‌), ബിനു ജോര്‍ജ്‌ (ഗര്‍ഷോം ടി വി), സലിം (ബി ഗുഡ്‌ കെയര്‍), ശ്രീജിത്ത്‌ (കംപാഷന്‍ കെയര്‍), എന്നിവര്‍ ട്രോഫികളും സമ്മാനത്തുകകളും സമ്മാനിച്ചു. റഫറിമാരായ മാര്‍ട്ടിന്‍, നദീം എന്നിവര്‍ക്ക്‌ മോമെന്റോയും സമ്മാനിച്ചു.

രുചികരമായ ഭക്ഷണ സ്റ്റാളുമായി കെന്റ്‌ കേരള സ്പൈസസും കൂള്‍ ഡ്രിങ്ക്‌സ്‌, സ്നാക്സ്‌ സ്റ്റാളുമായി എം എം എ മൈത്രിയും ചേര്‍ന്നപ്പോള്‍ മെയ്സ്റ്റൺ ഇതു വരെ കണ്ട മികച്ച ഒരു കായിക മേളക്ക്‌ കൊഴുപ്പേകി.

എല്ലാ ടീമുകള്‍ക്കും സ്പോണ്‍സര്‍മാര്‍ക്കും, പ്രോത്സാഹനവുമായി മൈതാനത്തെത്തിയ കാണികള്‍ക്കും, ഓക്‌ വുഡ്‌, സെന്റ്‌ അഗസ്റ്റിന്‍ സ്‌കൂളുകള്‍ക്കും, എം എം എ മെന്‍സ്‌ ക്ലബ്‌, യൂത്ത്‌ ക്ലബ്‌, മൈത്രി വോളണ്ടിയര്‍മാര്‍ക്കും പ്രസിഡണ്ടും സെക്രട്ടറിയും കമ്മിറ്റി അംഗങ്ങളും നന്ദി അറിയിച്ചു.