തിരുവനന്തപുരം പോത്തന്‍കോട് ആയൂര്‍വേദ ആശുപത്രിയില്‍ ചികിത്സയ്ക്കിടയിലാണ് അയർലൻഡ് കാരിയായ ലീഗയെ കാണാതാകുന്നത്. സംഭവത്തിൽ ദുരൂഹതകൾ ഏറി വരുന്ന അവസരത്തിൽ ഇന്നലെ കന്യാകുമാരി കുളച്ചലില്‍ പൊങ്ങിയ മൃതദേഹം ലീഗയുടേതല്ല എന്നു വ്യക്തമായി. ബന്ധുക്കള്‍ കുളച്ചലില്‍ എത്തി അതു ലീഗയല്ല എന്നു സ്ഥിരീകരിക്കുകയായിരുന്നു.
വിഷാദ രോഗത്തിന്റെ ചികിത്സയ്ക്കായാണ് കഴിഞ്ഞ മാസം 21ന് അയർലന്റുകാരിയായ ലിഗ സ്ക്രോമെനും സഹോദരി ലിൽസിയും പോത്തൻകോട് അരുവിക്കരകോണത്തുള്ള ആശുപത്രിയിലെത്തുന്നത്. അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ താമസിക്കാനാണ് ഇവര്‍ ആദ്യം എത്തിയതെന്നും എന്നാല്‍ ആശ്രമത്തിന്റെ അന്തരീക്ഷത്തോടു പൊരുത്തപ്പെടാന്‍ കഴിയാതെ വന്നതോടെ അവിടുന്നു വര്‍ക്കലയിലേയ്ക്കും പിന്നീട് പോത്തന്‍കോട് ആശുപത്രിയിലേയ്ക്കും എത്തുകയായിരുന്നു എന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു.
ലിഗയെ എത്രയും പെട്ടെന്ന് കണ്ടെത്താനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എംബസിയ്ക്കും ബന്ധുകൾ പരാതി നൽകിയിരുന്നു. എന്നാൽ ഇതുകൊണ്ടൊന്നും പ്രയോജനം ലഭിക്കാത്തതിനെ തുടർന്ന് ലിഗയെ കണ്ടെത്താൻ ശ്രമിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ബന്ധുക്കൾ. അതേസമയം, അന്വേഷണം ഊർജ്ജിതമായി നടക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം ഓച്ചിറയിൽ വച്ച് ലിഗയെ ചിലർ കണ്ടെന്നുള്ള വിവരം ലഭിച്ചതിനെ തുടർന്ന് പോത്തൻകോട് എസ്.ഐയും സംഘവും അവിടെ എത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
പോത്തന്‍കോടു നിന്നു കോവളത്തേയ്ക്ക് ഇവരെ ഓട്ടോയില്‍ കൊണ്ടു വിട്ടിരുന്നു എന്ന് ഓട്ടോ ഡ്രൈവര്‍ മൊഴി നല്‍കി. കോവളത്ത് എത്തിയതിനു ശേഷമാണ് ഇവരെ കാണാതാകുന്നത്. പോകുമ്പോള്‍ മൊബൈല്‍ ഫോണോ പാസ്പോര്‍ട്ടോ എടുത്തിരുന്നില്ല. ഓട്ടോയില്‍ കയറിയ യുവതി ബീച്ചിലേയ്ക്കു പോകണം എന്നാണ് ആവശ്യപ്പെട്ടത് എന്നു ഓട്ടോ ഡ്രൈവര്‍ മൊഴി നല്‍കി.
ഇതിന്റെ അടിസ്ഥാനത്തില്‍ കോസ്റ്റ് ഗാഡിന്റെ സഹായത്തോടെ പോലീസ് തിരിച്ചില്‍ നടത്തിരുന്നു. അന്വേഷണത്തില്‍ ഫലം കാണാത്തതിനെ തുടര്‍ന്നു ലീഗയുടെ ഭര്‍ത്താവ് ആഡ്രൂസ് ഭാര്യയെ കണ്ടെത്തുന്നവര്‍ക്ക് ഒരു ലക്ഷം രുപ പരിതോഷികം പ്രഖ്യാപിച്ചു. കടുത്ത ഡിപ്രഷന് അടിമയായിരുന്നു ഇവര്‍. മൂന്നു തവണ ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുണ്ട്. നാലു വര്‍ഷം മുമ്പാണു ലിത്വാനിയ സ്വദേശിയായ ലീഗ ഐറിഷ് സ്വദേശിയായ ആന്‍ഡ്രു ജോര്‍ദാനെ വിവാഹം കഴിക്കുന്നത്.
Leave a Reply