പ്രമുഖ മലയാളി അസ്സോസിയേഷനായ ‘ലിമ’ ( ലീഡ് സ് അസോസിയേഷൻ ) ലിമ കലാ ഫെസ്റ്റ് ഏപ്രിൽ 23 ാം തീയതി ലീഡ്സിലെ ആംഗ്ലേസ് ക്ലബ്ബിൽ വെച്ച് ആഘോഷിച്ചു. കോവിഡിന്റെ നിയന്ത്രണങ്ങൾ കാരണം ലിമയുടെ ക്രിസ്മസ് & ന്യൂ ഇയർ ആഘോഷ പരിപാടികൾ നടത്തുവാൻ സാധിച്ചില്ലായിരുന്നു. എല്ലാ വിഭാഗത്തിൽ നിന്നുള്ള ലിമയുടെ അംഗങ്ങൾക്ക് ഒരുമിച്ചുകൂടി ആഘോഷിക്കുവാനുള്ള ഒരു വേദിയായി ലിമാ കലാ ഫെസ്റ്റ് .

ഈസ്റ്ററിന്റെയും , വിഷുവിന്റെയും , ചെറിയ പെരുന്നാളിന്റെയും ആഘോഷങ്ങളെ എല്ലാവരുംകൂടി ആഘോഷങ്ങളുടെ ഒരു ഉത്സവമാക്കി മാറ്റി ലിമ കലാ ഫെസ്റ്റ് . ലിമയുടെ സെക്രട്ടറി ബെന്നി വേങ്ങച്ചേരിൽ , ആഷ് സേവ്യർ വൈസ് പ്രസിഡൻറ് , സിജോ ചാക്കോ ട്രഷറർ , കമ്മറ്റി മെമ്പേഴ്സ് : ഫിലിപ്പ് കടവിൽ , ബീന തോമസ് , മഹേഷ് മാധവൻ, പ്രോഗ്രാം കോർഡിനേറ്റേഴ്സ് ജിത വിജി ,റെജി ജയൻ എന്നിവരുടെ സാന്നിധ്യത്തിൽ ലിമ പ്രസിഡൻറ് ജേക്കബ് കുയിലാടൻ നിലവിളക്ക് കൊളുത്തി എല്ലാവർക്കും ആഘോഷങ്ങളുടെ എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് കലാ ഫെസ്റ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

 

പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച കലാപരിപാടികൾ സോളോ സോംഗ് , കുച്ചിപിടി, ക്ലാസിക്കൽ ഡാൻസ് , നാടകം തുടങ്ങിയ കലയുടെ എല്ലാ മേഖലകളെ കോർത്തിണക്കിയ ഒരു ഉത്സവമായിരുന്നു ലിമ കലാ ഫെസ്റ്റ് 2022. സാഗർ പീറ്റർ കൊറിയോഗ്രാഫി ചെയ്ത തിമാറ്റിക് ഡാൻസ് പ്രത്യേക ആകർഷണമായിരുന്നു.

ഉച്ചഭക്ഷണത്തിനുശേഷം ലിമ കലാവേദിയുടെ “നേരിന്റെ പാത ” എന്ന നാടകം അരങ്ങേറി. അമിതമായ മദ്യപാനം വ്യക്തികളെയും , കുടുംബത്തെയും സമൂഹത്തെയും അവരുടെ സ്നേഹബന്ധങ്ങളെയും ബാധിക്കുമെന്നായിരുന്നു ഈ നാടകത്തിന്റെ ഇതിവൃത്തം. നിരവധി ടെലിവിഷൻ പ്രോഗ്രാമുകൾക്ക് സ്ക്രിപ്റ്റ് എഴുതിയ ടൈറ്റസ് വല്ലാർപാടം ആണ് ഈ നാടകം രചിച്ചിരിക്കുന്നത്. നാടക രംഗത്ത് മുൻപരിചയമുള്ള ജേക്കബ് കുയിലാടനാണ് സംവിധാനം ചെയ്തിരിക്കുന്നത്. നാടകം വളരെ നല്ലൊരു സന്ദേശമാണ് സമൂഹത്തിന് നൽകിയിരിക്കുന്നത് .

 

ലീഡ്സിലെ തറവാട് റസ്റ്റോറൻറ് , സ്റ്റെർലിങ് സ്ട്രീറ്റ്, വെൽ കെയർ , ആയുഷ് ആയുർവേദ തുടങ്ങിയ സ്ഥാപനങ്ങളാണ് ലിമ കലാ ഫെസ്റ്റിനെ സ്പോൺസർ ചെയ്ത് സഹായിച്ചിരിക്കുന്നത്.

ലിമ കലാ ഫെസ്‌റ്റ്‌ എല്ലാവർക്കും ഒരുമിച്ചുകൂടി സന്തോഷം പങ്കുവയ്ക്കാനുള്ള ഒരവസരമായി മാറി . 5 മണി വരെ നീണ്ടുനിന്ന കലാ വെസ്റ്റിന്റെ അവസാനം ലിമയിലെ കുടുംബങ്ങൾ എല്ലാവരും ഒത്തുചേർന്ന് അലൻ അലക്സിന്റെ ഡിജെയ്ക്ക് ആനന്ദനൃത്തം ചെയ്തു. ഫിലിപ്പ് കടവിൽ കലാഫെസ്റ്റിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.