തോമസ്‌ ജോണ്‍
ലിവര്‍പൂള്‍: കായിക പ്രേമികള്‍ക്ക് എന്നും ആവേശമായ ലിവര്‍പൂള്‍ മലയാളികളുടെ സ്വന്തം ലിംകയുടെ നേതൃത്വത്തില്‍ നടക്കുന്ന അഖില യുകെ ബാറ്റ്മിന്ടന്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 30 ശനിയാഴ്ച ലിംകയുടെ ഹോം ഗ്രൌണ്ടായ ബ്രോട്ഗ്രീന്‍ സ്‌കൂള്‍ അംഗണത്തില്‍ വച്ച് നടക്കുന്നതാണ്. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ക്ക് പുറമേ ക്വാര്‍ട്ടര്‍ ഫൈനലില്‍ വരുന്ന എല്ലാ ടീമുകള്‍ക്കും സമ്മാനം വാഗ്ദാനം ചെയ്യുന്ന യുകെയിലെ ഏക മത്സരമാണ് ലിംകയുടെത്.

രാവിലെ 8 മണിക്ക് ആരംഭിച്ച് വൈകിട്ട് 6 മണിക്ക് സമാപിക്കുന്ന രീതിയില്‍ നടക്കുന്ന മത്സരത്തിലേക്ക് ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 ടീമുകള്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ. രജിസ്ട്രേഷന്‍ ആരംഭിച്ച ദിവസം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. പങ്കെടുക്കാന്‍ താല്‍പര്യമുള്ള ടീമുകള്‍ എത്രയും പെട്ടെന്ന് രജിസ്റ്റര്‍ ചെയ്യുവാന്‍ സംഘാടകര്‍ അറിയിക്കുകയുണ്ടായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഘാടനത്തിലും മികവിലും യുകെ മലയാളികള്‍ക്ക് മാതൃകയായ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (ലിംക) വിജയകരമായി നടത്തി വരുന്ന ലിംക ബാറ്റ്മിന്ടന്‍ പരിശീലന കളരിയും കരാട്ടെ പരിശീലനവും എല്ലാം നല്‍കുന്ന ആവേശം ഈ മത്സരത്തിലും ഉണ്ടാവും എന്നതിനാല്‍ വളരെ ഉത്സാഹത്തോടെയാണ് ലിവര്‍പൂള്‍ മലയാളികള്‍ മത്സര ദിവസത്തിനായ് കാത്തിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ലിംക സ്‌പോര്ട്‌സ് ക്‌ളബ് ഭാരവാഹികളായ ജേക്കബ് 07967018955, ഡോണ്‍ 07903708244 എന്നിവരെബന്ധപ്പെടേണ്ടതാണ്.