ലയണല്‍ മെസ്സിയുടെ ‘ഗോട്ട് ടൂര്‍ ഇന്ത്യ’ മുഖ്യ സംഘാടകനും പ്രൊമോട്ടറുമായ സതാദ്രു ദത്തയെ പശ്ചിമ ബംഗാള്‍ പോലീസ് അറസ്റ്റുചെയ്തു. കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ മെസ്സിയെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിയുടെ മോശം നടത്തിപ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ദത്തയെ അറസ്റ്റുചെയ്തതായി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (എഡിജി) ലോ ആന്‍ഡ് ഓര്‍ഡര്‍ ജാവേദ് ഷാമിം അറിയിച്ചു. ദത്തയ്‌ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ടിക്കറ്റ് തുക ആരാധകര്‍ക്ക് തിരികെ നല്‍കുമെന്ന് ഇദ്ദേഹം വാഗ്ദാനം ചെയതതായും പോലീസ് അറിയിച്ചു. അതിനിടെ മെസ്സി കൊൽക്കത്ത വിട്ട് അടുത്ത സന്ദർശന കേന്ദ്രമായ ഹൈദരാബാദിലെത്തി. ഇവിടെ രാഹുൽഗാന്ധിയടക്കം ചടങ്ങിൽ പങ്കെടുക്കും
വലിയ തുകയ്ക്ക് ടിക്കറ്റെടുത്ത് മെസ്സിയെ കാത്തിരുന്ന കാണികള്‍ക്ക് നിരാശയായിരുന്നു ഫലം. മെസ്സി അധികസമയം ഗ്രൗണ്ടില്‍ ചെലവഴിച്ചിരുന്നില്ല. ചെലവഴിച്ച സമയംതന്നെ സുരക്ഷാ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും പോലീസ് ഉദ്യോഗസ്ഥരും മെസ്സിയെ വളഞ്ഞു. ഇതോടെ ടിക്കറ്റെടുത്ത് ഗാലറിയില്‍ വന്നിരുന്ന ആരാധകര്‍ക്ക് മെസ്സിയെ കാണാന്‍ ശരിയാംവിധം കാണാനായില്ല. ഇതില്‍ പ്രകോപിതരായ കാണികള്‍ സ്റ്റേഡിയത്തിലെ കസേരകള്‍ ഉള്‍പ്പെടെ തല്ലിത്തകര്‍ക്കുകയും ഗ്രൗണ്ടിലേക്ക് കുപ്പി അടക്കമുള്ള മാലിന്യങ്ങള്‍ എറിയുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ടാണ് സതാദ്രു ദത്തയെ അറസ്റ്റുചെയ്തിരിക്കുന്നത്.
ഗോട്ട് ടൂറിന്റെ പ്രൊമോഷണല്‍ ബാനറുകള്‍ക്കും പോസ്റ്ററുകള്‍ക്കും താഴെ ‘എ സതാദ്രു ദത്ത ഇനിഷ്യേറ്റീവ്’ എന്നതിന്റെ ഭാഗമായി സംഘടിപ്പിച്ചതാണെന്ന് കാണിക്കുന്നുണ്ട്. മുന്‍പ് ഇതിഹാസ താരങ്ങളായ പെലെ, ഡീഗോ മാറഡോണ എന്നിവരേയും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതില്‍ ദത്ത പ്രധാന പങ്ക് വഹിച്ചിരുന്നു. പോര്‍ച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം മുന്‍പ് പറഞ്ഞിരുന്നു.











Leave a Reply