ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: 2024 ഓടെ യുകെ വിമാനത്താവളങ്ങളിൽ ഹാൻഡ് ലഗേജിലെ ലിക്വിഡ്, ലാപ്‌ടോപ്പുകൾ എന്നിവയുടെ സുരക്ഷാ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നു. 2024 പകുതിയോടെ കൂടുതൽ നൂതനമായ 3ഡി സ്കാനറുകൾ പുറത്തിറക്കുന്നത് സർക്കാർ പരിഗണിക്കുകയാണ്.
ആശുപത്രികളിൽ ഉപയോഗിക്കുന്ന സിടി സ്കാനറുകൾ പോലെയുള്ള ഉപകരണം ബാഗിന്റെ ഉള്ളിലെ എന്തുണ്ടെന്നതിനെ പറ്റി കൃത്യമായ ചിത്രം നൽകുന്നു. കോവിഡ് 19 നെ തുടർന്ന് ഇത് കുറച്ചു കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയായിരുന്നു. യുകെ യിലെ എയർപോർട്ടുകളിലെ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നിർണായക പ്രഖ്യാപനം വരുന്നത്. ഇത് സംബന്ധിച്ച അന്തിമ ചർച്ചകൾ മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ക്രിസ്മസിന് മുന്നോടിയായി ഒരു തീരുമാനം ഉണ്ടാകുമെന്ന് ടൈംസ് പത്രം റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ, യാത്രക്കാർക്ക് കർശനമായ നിർദേശങ്ങൾ അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു. ലിക്വിഡ് കൊണ്ടുപോകുന്നത് നിരവധി നിയമവശങ്ങൾ അനുസരിച്ചു മാത്രമായിരുന്നു. എന്നാൽ പുതിയ ക്രമീകരണം വരുന്നതോടെ ഇത് ഒഴിവാകും.
Leave a Reply