ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ ലിവർപൂൾ ഔർ ലേഡി ക്വീൻ ഓഫ് പീസ് ലിതർലാൻഡ് ഇടവകയിൽ ബേത് ലഹേമിനെ അനുസ്മരിക്കുന്ന അതിമനോഹരമായി വിശ്വാസികൾ ഒരുക്കിയ പുൽക്കൂട് ശ്രദ്ധാകേന്ദ്രമാകുന്നു . ക്രിസ്തുവിന്റെ ജനനസന്ദേശമായ ശാന്തിയും സമാധാനവും സ്നേഹവും ഓർമ്മിപ്പിക്കുന്ന ഈ പുൽക്കൂട് കാണാൻ വിവിധ സ്ഥലങ്ങളിൽ നിന്ന് നാനാജാതി മതസ്ഥരടക്കം നിരവധി പേർ ആണ് പള്ളിയിലെത്തി കൊണ്ടിരിക്കുന്നത് . ക്രിസ്തുമസ് കാലത്തിന്റെ ആത്മീയ സൗന്ദര്യം പൂർണമായി പകർന്നു നൽകുന്ന പുൽക്കൂടിന്റെ രൂപ ഭംഗി വിശ്വാസികൾക്ക് വലിയ അനുഭവമായി.

രണ്ടുമാസത്തോളം നീണ്ട കഠിനാധ്വാനത്തിലൂടെയാണ് ഇടവകാംഗങ്ങൾ ഈ പുൽക്കൂട് പൂർത്തിയാക്കിയത് എന്ന് അണിയറ ശിൽപികൾ മലയാളം തുക ന്യൂസിനോട് പറഞ്ഞു. അനവധി വിശ്വാസികളാണ് നിർലോഭ സേവനവും സമർപ്പണവുവുമായി ഇതിന് പിന്നിൽ പ്രവർത്തിച്ചത് . ലിവർപൂളിലെ പ്രശസ്ത ഗായകനും കലാകാരനുമായ ടിസ്റ്റോ ജോസഫ് നേതൃത്വം നൽകിയ പുൽക്കൂടിന്റെ പ്രവർത്തനങ്ങളിൽ ഷെബിൻസ് ഐസക്, ബോബി മുക്കാടൻ, ലോറൻസ്, ജിബിൻ, ജോബിൻ തുടങ്ങിയവർ ശ്രദ്ധേയമായ പങ്ക് വഹിച്ചു. അങ്ങനെ കലയും വിശ്വാസവും ഒരുമിച്ച് ലയിച്ച ഈ പുൽക്കൂട് ബേത് ലഹേമിലെ തിരുപ്പിറവിയുടെ മനോഹരമായ ദൃശ്യാവിഷ്‌കാരമായി മാറി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

ക്രിസ്തുവിന്റെ അവതാര രഹസ്യം തലമുറകളിലേക്ക് പകരുന്നതിൽ പുൽക്കൂട് വലിയ പങ്കാണ് വഹിക്കുന്നത്. ക്രിസ്മസ് സമയത്ത് കുടുംബങ്ങളിലും സമൂഹത്തിലും വിശ്വാസത്തിന്റെ ആഴം വർധിപ്പിക്കുന്ന പ്രധാന ആത്മീയ അടയാളമാണ് പുൽക്കൂട് . ഈ മനോഹരമായ സംരംഭത്തിന് ഇടവക വികാരിയായ ഫാ. ജെയിംസ് കോഴിമലയുടെ അകമഴിഞ്ഞ പിന്തുണയും മാർഗനിർദേശവും നിർണായകമായിരുന്നു . പള്ളിയിലെ കൈക്കാരൻമാരായ ജിനോ പി, സിബി ജോർജ്, നോബിൾ, ശ്രീജു എന്നിവരും ഇടവകക്കാർക്ക് ഒപ്പം നിന്ന് എല്ലാ പിന്തുണയും നൽകി. അങ്ങനെ ക്രിസ്തുവിന്റെ സമാധാന സന്ദേശം സമൂഹമാകെ പകരുന്ന ലിതർലാൻഡ് ഇടവകയുടെ പുൽക്കൂട് വിശ്വാസി സമൂഹത്തിന്റെയും യുകെ മലയാളികളുടെയും ഐക്യത്തിന്റെയും വിശ്വാസസാക്ഷ്യത്തിന്റെയും മനോഹരമായ ഉദാഹരണമായി മാറിയിരിക്കുകയാണ് .