ബാത്ത് മലയാളി കമ്യൂണിറ്റി ലൈവ് മ്യൂസിക്കല്‍ നൈറ്റ് ബാത്തിനെ മൊത്തം പ്രകമ്പനം കൊള്ളിച്ച മനോഹരമായ സായാഹ്നമാണ് സമ്മാനിച്ചത്. കുറച്ചുകാലമായി സജീവമല്ലാതിരുന്ന അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയൊരു തിരിച്ചുവരവ് തന്നെയായിരുന്നു മെഗാ മ്യൂസിക്കല്‍ പ്രോഗ്രാം. ഡോ വാണി ജയറാമിന്റെയും സംഘത്തിന്റെയും പാട്ടും ഡാന്‍സും വേദിയില്‍ വലിയ ആവേശമാണ് കൊണ്ടുവന്നത്. 350 ഓളം പേര്‍ കാണികളായി എത്തിയ ഷോയില്‍ ഓരോ നിമിഷവും ആഘോഷത്തിന്റെതായി മാറി.

യുക്മ ദേശീയവക്താവ് അഡ്വ എബി സെബാസ്റ്റിയന്‍ മുഖ്യ അതിഥിയായിരുന്നു. യുക്മയും ബാത്ത് മലയാളി കമ്യൂണിറ്റിയും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാണെന്ന് അഡ്വ .എബി സെബാസ്റ്റ്യൻ ഓര്‍മ്മിപ്പിച്ചു.
യുക്മ തുടങ്ങുമ്പോള്‍ കലാമേള ആദ്യം ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്ന സമയത്ത് മുന്നോട്ട് വന്നത് ബാത്ത് മലയാളി കമ്യൂണിറ്റി ആയിരുന്നു. ദേവലാല്‍ സഹദേവന്റെ നേതൃത്വത്തിലുള്ള ബാത്ത് മലയാളി ആയിരുന്നു യുക്മ കലാമേളയ്ക്ക് അന്ന് ചുക്കാന്‍ പിടിച്ചതെന്നും അഡ്വ. എബി സെബാസ്റ്റ്യന്‍ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡ്വൈസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സേഴ്‌സായിരുന്നു. ബാത്തില്‍ എത്തിയ പുതിയ ആള്‍ക്കാര്‍ക്കും പഴയ ആള്‍ക്കാര്‍ക്കും ഒരുമിച്ച് അണിനിരക്കാനുള്ള വേദിയായി ഈ ഷോ മാറി. പ്രവാസ ജീവിതത്തില്‍ ഒരു കുടുംബമെന്ന തോന്നലുണ്ടാക്കാനും ഒറ്റക്കെട്ടായി മുന്നോട്ട് പോകാനും കൂട്ടായി ശ്രമിക്കുകയാണ് ബാത്ത് മലയാളി കമ്യൂണിറ്റി. ഒരു മനോഹരമായ നൈറ്റ് ഷോ സമ്മാനിച്ചു കൊണ്ടാണ് അസോസിയേഷന്‍ പ്രവര്‍ത്തനം വീണ്ടും സജീവമാക്കിയിരിക്കുന്നത് .

മട്ടാഞ്ചേരി കിച്ചന്‍ ആയിരുന്നു രുചികരമായ ഭക്ഷണം ഒരുക്കിയിരുന്നത്. ജിജി ലൂക്കോസ് ലൈറ്റ് ആന്‍ഡ് സൗണ്ട് നിര്‍വ്വഹിച്ചു. അഞ്ച് മണിയ്ക്ക് ആരംഭിച്ച പരിപാടി പത്തു മണിയോടെ അവസാനിച്ചു. പ്രസിഡന്റ് വിന്‍സന്റ് പറശ്ശേരി, സെക്രട്ടറി വിനോദ് കുമാര്‍,മറ്റ് കമ്മറ്റി അംഗങ്ങളായ ഷിബി ഡെന്നി, ജോയ് മാത്യു,ജിനി ജോയ്, സുമിത് മോഹന്‍, ടെസി തോമസ്, രശ്മി സുമിത് എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് ഈ പരിപാടിയുടെ വിജയത്തിന് പിന്നില്‍. ഒരുപിടി നല്ല നിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ട് മികച്ചൊരു തുടക്കമായി ലൈവ് ഷോ മാറി. ഇനിയും കൂട്ടായ്മയിലൂടെ നല്ല സൗഹൃദങ്ങള്‍ സൃഷ്ടിക്കാന്‍ ആദ്യ ചവിട്ടുപടിയായി ബാത്തിലെ ഈ മെഗാ ഷോ.