ടോം ജോസ് തടിയംപാട്

ലിവർപൂൾ എന്റർറ്റൈൻമെന്റ് ക്ലബ്ബിന്റെ ബാനറിൽ കേരളത്തിലെ അറിയപ്പെടുന്ന ഗായകരായ ഹരീഷ് , സിത്താര , മിഥുൻ എന്നിവരടങ്ങുന്ന ഗായക സംഘത്തിന്റെ നേതൃത്വത്തിൽ വൻപിച്ച ഗാനമേള വരുന്ന ഫെബ്രുവരി മാസം 27 നു ലിവർപൂൾ നോസിലി കൾച്ചറൽ പാർക്കിൽ വച്ച് നടക്കുന്നു .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പരിപാടിയുടെ ആദ്യ ടിക്കറ്റ് വിൽപ്പനയുടെ ഉത്ഘാടനം ലിവർപൂൾ ,ബെർക്കിന് ഹെഡ്, കാത്തോലിക്ക പള്ളികളുടെ വികാരി ആൻഡ്രുസ് ചിതലിനും, ആൻറ്റൊ ജോസിനും നൽകികൊണ്ട് ഉത്ഘാടനം നിർവഹിച്ചു . ചടങ്ങിൽ സാബു ജോൺ ,ബാബു മാത്യു .ജിനോയ് മാടൻ ,സുനിൽ വർഗീസ് ,സിബി ലോനപ്പൻ , ജസ്‌വിൻഎന്നിവർ സന്നിഹിതരായിരുന്നു.

കൊറോണയ്ക്ക് ശേഷം മനുഷ്യർക്ക്‌ ഒത്തുകൂടാനും സംഗീതം ആസ്വദിക്കാനും കിട്ടുന്ന അവസരം മുതലാക്കാൻ മലയാളി സമൂഹം ഉണർന്നു കഴിഞ്ഞു, ടിക്കറ്റുകൾ ആവശ്യമുള്ളവർ എത്രയും പെട്ടെന്ന് സംഘാടകരുമായി ബന്ധപ്പെടേണ്ടതാണ് അല്ലെങ്കിൽ താഴെ പോസ്റ്ററിൽ കൊടുത്തിട്ടുള്ള ലിങ്കിൽ കൂടി ഓൺലൈൻ ആയി എടുക്കാവുന്നതാണ് . ലിവർപൂളിന് പുറത്തുള്ളവരും ഈ പരിപാടിയിൽ പങ്കെടുക്കാൻ ഉത്സാഹത്തിലാണ് . ചരുങ്ങിയ സമയം കൊണ്ട് 200 ടിക്കറ്റുകൾ വിറ്റുകഴിഞ്ഞു .
.
ലിവർപൂൾ എന്റർറ്റൈന്മെന്റ് ക്ലബ്ബിനു നേതൃത്വം കൊടുക്കുന്നത് സജി ജോൺ , ബാബു മാത്യു, സാബു ജോൺ, ദിലീപ് ചന്ദ്രൻ, സിബി ലോനപ്പൻ എന്നിവരാണ് പരിപാടി നടക്കുന്ന സ്ഥലത്തിന്റെ പോസ്റ്റ് കോഡ് ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന പോസ്റ്ററിൽ വിവരിച്ചിട്ടുണ്ട് .