ജോബി ജേക്കബ്

ലിവര്‍പൂള്‍ മലയാളികളുടെ വലിയ ആത്മീയ ആഘോഷമായ ദുക്റാന തിരുന്നാള്‍ ഈ വര്‍ഷം ജൂണ്‍ 25ന് ഡി ലാ സാലേ അക്കാദമി സ്‌കൂളില്‍ വച്ച് നടത്തപ്പെടും. രാവിലെ 9.15ന് പ്രസുദേന്തി വാഴ്ച, തുടര്‍ന്ന് 9.45ന് അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ നേതൃത്വത്തില്‍ വി. കുര്‍ബാന എന്നിവ നടക്കും. റൈറ്റ് റെവ. തോമസ് വില്യംസ് തിരുന്നാള്‍ സന്ദേശം നല്‍കും. അഭിവന്ദ്യ ലിവര്‍പൂള്‍ ആര്‍ച്ച് ബിഷപ്പ് റൈറ്റ് റെവ. മാല്‍കം മക്മന്‍, റൈറ്റ് റെവ. വിന്‍സന്റ് മലോണ്‍ എന്നിവരുടെ മഹനീയ സാന്നിദ്ധ്യം ഉണ്ടായിരിക്കും.

ഒരു മണിക്ക് നേര്‍ച്ച ഭക്ഷണം. 2 മണിക്ക് സോഷ്യല്‍ ഗാദറിംഗ്, ഗ്രാമി അവാര്‍ഡ് ജേതാവായ മനോജ് എബ്രാഹാമിന്റെ നേതൃത്വത്തില്‍ ലൈവ് മൂസിക്കല്‍ ഇവന്റ് എന്നിവയും ഉണ്ടായിരിക്കും. എല്ലാവരുടെയും സാന്നിധ്യവും സഹകരണവും വഴി തിരുന്നാള്‍ വന്‍ വിജയമാക്കാന്‍ ക്ഷണിക്കുന്നതായി ലിവര്‍പൂള്‍ സീറോ മലബാര്‍ ചാപ്ലൈന്‍ ഫാ. ജിനോ അരിക്കാട്ട് അറിയിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തിരുന്നാള്‍ കൊടികയറ്റം ജൂണ്‍ 18 ഞായര്‍ 3.30 ന് ജപമാല, 4 മണിക്ക് കൊടി ഉയര്‍ത്തല്‍, തുടര്‍ന്നു വി. കുര്‍ബാന.

കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുന്നാള്‍ കണ്‍വീനര്‍മാരായ ശ്രീ ജേക്കബ് തച്ചില്‍, ശ്രീ ടോം തോമസ്, ശ്രീ ഷീജോ വര്‍ഗീസ് എന്നിവരുമായി ബന്ധപ്പെടുക.