ഹരികുമാര്‍ ഗോപാലന്‍ 

ലിവര്‍പൂളിലെ ആദ്യ മലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) യുടെ പൊതുയോഗവും വരുന്ന ഒരുവര്‍ഷത്തെക്കുള്ള നേതൃത്വത്തെയും തിരഞ്ഞെടുത്തു. കഴിഞ്ഞ ശനിയാഴ്ച ലിവര്‍പൂളിലെ ഐറിഷ് ഹാളിലാണ് പരിപാടികള്‍ നടന്നത്. ടോം ജോസ് തടിയംപാട്, പ്രസിഡണ്ടായും ബിജു ജോര്‍ജ് സെക്രട്ടറിയും, ബിനു വര്‍ക്കി ട്രഷററായുമുള്ള 17 അംഗ കമ്മറ്റിയാണ് തിരഞ്ഞെടുക്കപ്പെട്ടത്

കഴിഞ്ഞ വര്‍ഷം പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലന്റെയും സെക്രട്ടറി സെബാസ്റ്റ്യന്‍ ജോസഫിന്റെയും, ട്രഷര്‍ ജോസ് മാത്യുവിന്റെയും നേതൃത്വത്തില്‍ ഉള്ള കമ്മിറ്റി വളരെ പ്രശംസനീയമായ പ്രവര്‍ത്തനത്തിലൂടെ എല്ലാവരുടെയും അംഗികാരം നേടിയാണ് കാലാവധി പൂര്‍ത്തിയാക്കിയത്. വളരെ ബൃഹത്തായ ഓണപ്പരിപാടിയും വിഷു ഈസ്റ്റര്‍ പരിപാടിയും നന്നായി സംഘടിപ്പിക്കാന്‍ പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലന്റെ നേതൃത്വത്തിലുള്ള കമ്മറ്റിക്ക് കഴിഞ്ഞിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

ഈ വര്‍ഷം നടത്തേണ്ട പരിപാടികള്‍ക്ക് പുതിയ കമ്മറ്റി രൂപം കൊടുത്തു. വിഷു, ഈസ്റ്റര്‍ ആഘോഷവും ഓണാഘോഷവും ബാര്‍ബിക്യു പര്‍ട്ടിക്കുമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.

വിഷു, ഈസ്റ്റര്‍ ആഘോഷം ഏപ്രില്‍ 14-ാം തിയതി ശനിയാഴ്ച വിസ്റ്റന്‍ ടൗണ്‍ ഹാളില്‍ വച്ച് നടത്താന്‍ തീരുമാനിച്ചു. ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 16-ാം തിയതി ഞായറാഴ്ച വിസ്റ്റന്‍ ടൗണ്‍ ഹാളില്‍ വച്ച് നടത്താനും തീരുമാനിച്ചു പിന്നീടുള്ള പരിപാടികള്‍ അടുത്ത കമ്മറ്റിയില്‍ തീരുമാനിക്കും എന്നറിയിക്കുന്നു.