ലിവർപൂൾ മലയാളി അസോസിയേഷൻ ലിമയുടെ ഈ വർഷത്തെ ഓണാഘോഷം കൊറോണമൂലം കൂടിച്ചേരാനുള്ള മനുഷ്യന്റെ ആവേശം തുളുമ്പുന്ന വേദിയായി മാറി. കൊറോണകൊണ്ടു രണ്ടു വർഷം കൂട്ടിലടയ്ക്കപ്പെട്ട മനുഷ്യന് പുറത്തിറങ്ങി മറ്റു മനുഷ്യരെ കാണാനും വിശേഷങ്ങൾ പങ്കിടാനും ഒരു സുവർണ്ണാവസരമായി ഈ വർഷത്തെ ഓണാഘോഷങ്ങൾ മാറി എന്നതിൽ സംശയമില്ല .
കഴിഞ്ഞ ശനിയാഴ്ച രാവിലെ 11 മണിക്ക് വിസ്റ്റൻ ടൗൺ ഹാളിൽ ആരംഭിച്ച ഓണാഘോഷപരിപാടികൾ ഓണ സദ്യയോടെയാണ് ആരംഭിച്ചത് .
കല ,കായിക ,പരിപാടികൾ കൊണ്ട് വർണ്ണ ശമ്പളമായി മാറിയ പരിപാടിയിൽ ലിമ കമ്മറ്റി അംഗങ്ങളും പങ്കെടുത്ത എല്ലാവരുടെയും നിസീമമായ സഹകരണം എല്ലാസ്ഥലത്തും കാണാമായിരുന്നു .വ്യതിരക്തമായ മാവേലി വരവും പുലികളിയും വിവിധ ഡാൻസുകളും കാണികളെ ആനന്ദനൃത്തം ചെയ്യിച്ചു.
ഉച്ചകഴിഞ്ഞു ആരംഭിച്ച സമ്മേളന പരിപാടിയിൽ കൊറോണ കാലത്തു നമ്മെ വിട്ടുപിരിഞ്ഞുപോയ , മരിച്ച അബ്രഹാം സ്കറിയ ,ജോസ് കണ്ണങ്കര എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്. ചടങ്ങിന് ലിമ പ്രസിഡണ്ട് സെബാസ്ററ്യൻ ജോസഫ് അധ്യക്ഷൻ ആയിരുന്നു ,സെക്രട്ടറി സോജൻ തോമസ് സ്വാഗതം ആശംസിച്ചു യുക്മ സെക്രട്ടറി അലക്സ് പരിപാടിയുടെ ഉത്ഘാടനം നിർവഹിച്ചു ,ട്രഷർ ജോസ് മാത്യു നന്ദിയും അറിയിച്ചു .യോഗത്തിൽ വച്ച് വിവിധ പരീക്ഷകളിൽ വിജയം വരിച്ച വിദ്യാർത്ഥികളെ യോഗത്തിൽ വച്ച് ആദരിച്ചു.
Leave a Reply