മനോജ് ജോസഫ് , പി. ആർ. ഒ

പുന്നമടക്കായലിലെ നെഹ്‌റു ട്രോഫി വള്ളംകളി ആരവങ്ങൾക്കൊപ്പം, ആയിരക്കണക്കിന് മൈലുകൾക്കപ്പുറം ഇംഗ്ലണ്ടിലെ മാൻവേഴ്‌സ് തടാകത്തിൽ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) ചരിത്രം കുറിച്ചു. വള്ളംകളി പ്രേമികളെ ആവേശത്തിലാഴ്ത്തി ലിവർപൂൾ മലയാളി അസോസിയേഷന്റെ (ലിമ ) പെൺപട യുക്മ കേരളപൂരം വള്ളംകളി കിരീടം നേടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആദ്യമായി പങ്കായം കയ്യിലെടുത്ത ലിമയുടെ പെൺപട, വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ടീമുകളോട് വാശിയേറിയ പോരാട്ടം നടത്തിയാണ് ഈ അവിശ്വസനീയ വിജയം സ്വന്തമാക്കിയത്. ആവേശം നിറഞ്ഞ മത്സരത്തിൽ, ഓളപ്പരപ്പിലെ പായുംപുലികളായി അവസാന നിമിഷം നടത്തിയ അവിശ്വസനീയമായ കുതിപ്പിലൂടെയാണ് ലിമയുടെ വനിതാ ടീം കിരീടം പിടിച്ചെടുത്തത്. ശ്രീ. ഹരികുമാർ ഗോപാലന്റെ നേതൃത്വത്തിൽ, കോച്ച് ശ്രീ. സൂരജിന്റെ സഹായത്തോടെ, ജൂലി ഫിലിപ്പിന്റെ ക്യാപ്റ്റൻസിയിൽ തുഴയെറിഞ്ഞ ലിമയുടെ പെൺപട തീപാറും പോരാട്ടമാണ് കാഴ്ച വച്ചത്.

പ്രവാസലോകത്തെ വനിതകളുടെ നിശ്ചയദാർഢ്യത്തെയും കഠിനാധ്വാനത്തെയും നേർസാക്ഷ്യമായ ഈ വിജയം,ഓരോ മലയാളിക്കും, പ്രത്യേകിച്ച് പ്രവാസി സമൂഹത്തിന്, അഭിമാനത്തിന്റെ നിമിഷമാണ്. എൽ.ടി.സി (love to care) ഗ്രൂപ്പിന്റെ പിന്തുണയോടെ, ഈ ചരിത്രവിജയത്തിന് പിന്നിൽ പ്രവർത്തിച്ച ലിമയിലെ ഓരോ വനിതാ അംഗങ്ങൾക്കും, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!