2023 ഏപ്രിൽ 15 ന് നടത്തപെടുന്ന ലിവർപൂൾ മലയാളി അസോസിയേഷന്റെ (ലിമ) ഈസ്റ്റർ-വിഷു പ്രോഗ്രാമിനോട്‌ അനുബന്ധിച്ചു നടത്തപ്പെടുന്ന രാധ-കൃഷ്ണ മത്സരത്തിൽ പങ്കെടുക്കാൻ പേര് രജിസ്റ്റർ ചെയ്യുവാൻ ഉള്ള അവസാന ദിവസം ഏപ്രിൽ 10 ആണെന്ന് അറിയിച്ചു കൊള്ളുന്നു.

10 വയസ്സുവരെയുള്ളവർക്ക് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കാൻ പ്രത്യേക രജിസ്ട്രേഷൻ ഫീസ് ആവശ്യമില്ല.

രാധാ – കൃഷ്ണ മത്സരത്തിൽ ഏറ്റവും നന്നായി വസ്ത്രധാരണം ചെയ്ത് എത്തുന്ന രാധയ്ക്കും കൃഷ്‍ണനും 101പൗണ്ട് വീതം സമ്മാനമായി ലഭിക്കും. പ്രോഗ്രാമിന് എത്തുന്ന 10 വയസ്സ് വരെ ഉള്ള എല്ലാ കുട്ടികൾക്കും വിഷുക്കൈനീട്ടവും ഈസ്റ്റർ എഗ്ഗും ലിമ നൽകുന്നു .

രാധാ – കൃഷ്ണ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള പേരുകൾ താഴെപറയുന്ന ലിമ ഭാരവാഹികളെ അറിയിക്കുക. കുട്ടികൾക്കാവശ്യമായ കോസ്‌റ്റ്യൂംസ് ഹെൽപ്പ് ഇവരിൽ നിന്നും ലഭിക്കുന്നതാണ്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂടാതെ പരിപാടിയുടെ ടിക്കറ്റ് വിൽപ്പന ആരംഭിച്ച വിവരവും എല്ലാവരെയും സവിനയം ലിമ അറിയിച്ചു കൊള്ളുന്നു. ഈസ്റ്റർ – വിഷു പ്രോഗ്രാം വിസ്റ്റൺ ടൗൺ ഹാളിൽ വൈകിട്ട് 5.30 മുതൽ ആരംഭിക്കും.
ഇത്തവണത്തെ ഈസ്റ്റർ വിഷു ലിമയ് ക്കൊപ്പം ആഘോഷിക്കു.

Anil Hari:-07436099411
Athira K.R:-07799525874
Aswathi Ajay:-07747885089
Athira Sreejith:-07833724062

ടിക്കറ്റ് ലിങ്ക്;-https://rftfilms.co.uk/tickets/lima-easter-vishu-celebration/

Venue Address:-
Whiston Town Hall
Old Colinary Road,
Whiston.
L35 3 QX