പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പഞ്ച വത്സര അജപാലന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഒരു വർഷമായി നടന്നു വന്നിരുന്ന യുവജന വർഷാചരണത്തിന്റെ  സമാപനം നാളെ ലിവർപൂളിൽ നടക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി  എസ്  . എം വൈ, എം . ഡയറക്ടർ റവ . ഡോ  വർഗീസ് പുത്തൻപുരക്കൽ അറിയിച്ചു .ലിവർപൂൾ ലിതെർലാൻഡ് ഔർ ലേഡി ക്യൂൻ  ഓഫ് പീസ് ദേവാലയത്തിന്റെ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം ഒൻപതരയ്ക്ക് രെജിസ്ട്രേഷനോടുകൂടിയാണ്  ആരംഭിക്കുന്നത് . തുടർന്ന് നടക്കുന്ന ഉത്‌ഘാടന സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്യും . തുടർന്ന് പ്രൊഫ. ജെയ്സി ജോസഫ്( യു . എസ് . എ .) നയിക്കുന്ന ക്ലാസ്സ് നടക്കും .അമേരിക്കയിലെ ആദ്യ തദ്ദേശീയസീറോ മലബാർ  വൈദികൻ റെവ.ഫാ, കെവിൻ മുണ്ടക്കൽ   സമ്മേളനത്തിൽ  മുഖ്യാഥിതി യായി പങ്കെടുക്കും .  സമ്മേളനത്തിൽ   പങ്കെടുക്കുവാൻ രൂപതയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള യുവജനങ്ങൾ കൂട്ടമായി   എത്തുവാനുള്ള തയ്യാറെടുപ്പുകളിൽ ആണ് . കഴിഞ്ഞ വർഷം  ഡിസംബർ മാസത്തിൽ സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മാർ ജോർജ് ആലഞ്ചേരി ഉത്‌ഘാടനം ചെയ്ത യുവജന  വർഷം  രൂപതയുടെ വിവിധ ഇടവകകളിലും , മിഷനുകളിലും വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു വരികയായിരുന്നു . സീറോ മലബാർ സഭയുടെ യുവജന സംഘടനനായ സീറോ മലബാർ യൂത്ത് മൂവ്മെന്റ്  രൂപതയുടെ വിവിധ മിഷനുകളിലും , ഇടവകകളിലും രൂപീകരിക്കുകയും യുവജനങ്ങളുടെ വിശ്വാസ പരിശീലനത്തിനും ,വ്യക്തിത്വ വികാസത്തിനുതകുന്ന കർമ്മ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്തിരുന്നു , രൂപതയുടെ എല്ലാ പ്രദേശങ്ങളിൽ നിന്നുമായി നൂറു കണക്കിന് യുവതി യുവാക്കൾ  യുവജന വർഷ സമാപന സമ്മേളനത്തിൽ പങ്കെടുക്കും . യുവജനങ്ങൾക്കായുള്ള പ്രത്യേക പരിപാടികൾ ആണ് സമ്മേളനത്തോടനുബന്ധിച്ചു വിഭാവനം  ചെയ്തിരിക്കുന്നത് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ