ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: തനിക്കെതിരെ പാർട്ടിയിൽ നടക്കുന്ന പടയൊരുക്കത്തിൽ സമവായ നീക്കവുമായി പ്രധാനമന്ത്രി ലിസ് ട്രസ്. ഇതിന്റെ ഭാഗമായി ഈ ആഴ്ച ടോറി എം പി മാരുമായി കൂടിക്കാഴ്ച നടത്തും. ലിസ് ട്രസിന്റെ നയങ്ങൾ ഭിന്നിപ്പിക്കുന്നതാണെന്ന പ്രസ്താവന പാർട്ടിക്കുള്ളിൽ നിന്ന് തന്നെ പുറത്തു വന്ന സാഹചര്യത്തിലാണിത്.

കഴിഞ്ഞ ആഴ്ച നടന്ന പാർട്ടി സമ്മേളനത്തിൽ സർക്കാരിന്റെ നിർദ്ദേശത്തെക്കുറിച്ചുള്ള പ്രതിഷേധം പുറത്തു വന്നിരുന്നു. എന്നാൽ അതേസമയം വിഷയത്തിൽ പ്രധാനമന്ത്രിക്ക് പിന്നിൽ അണിനിരക്കണമെന്നാണ് കാബിനറ്റ് മന്ത്രിമാർ ആവശ്യപ്പെട്ടത്. പാർട്ടിയുമായുള്ള ബന്ധം നന്നാക്കാനുള്ള ശ്രമത്തിൽ, തന്റെ എതിരാളിയായിരുന്ന റിഷി സുനക്കിന്റെ അടുത്ത സുഹൃത്തിന് സർക്കാർ സ്ഥാനം നൽകിയിരുന്നു. മോശം പെരുമാറ്റ പരാതിയെത്തുടർന്ന് കഴിഞ്ഞയാഴ്ച പിരിച്ചുവിട്ട കോണർ ബേൺസിന് പകരക്കാരനായി ഗ്രെഗ് ഹാൻഡ്‌സിനെ വ്യാപാര മന്ത്രിയായി ലിസ് ട്രസ് നിയമിക്കുകയും ചെയ്തിരുന്നു .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നേതൃമത്സരത്തിൽ സുനക്കിനെ പരാജയപ്പെടുത്തിയതിന് ശേഷം കഴിഞ്ഞ മാസം പ്രധാനമന്ത്രി പദത്തിലെത്തിയ ലിസ് ട്രസ്, ഇതിനകം തന്നെ ഒന്നിലധികം തവണയായി എതിർപ്പ് നേരിടുന്നുണ്ട്. കഴിഞ്ഞ ആഴ്‌ച ആദായനികുതിയുടെ ഉയർന്ന നിരക്ക് ഒഴിവാക്കാനുള്ള അവരുടെ പദ്ധതികൾ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് എം പി മാർ രംഗത്ത് വന്നിരുന്നു.

നികുതി വെട്ടിക്കുറച്ച മിനി-ബജറ്റ് സാമ്പത്തിക വിപണിയിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചതും തിരിച്ചടിയായി. പണപ്പെരുപ്പത്തേക്കാൾ വരുമാനത്തിന് അനുസൃതമായി ജോലി ചെയ്യാനുള്ള ആനുകൂല്യങ്ങൾ ഉയർത്താൻ പ്രധാനമന്ത്രി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നതിനെ ചൊല്ലി പാർട്ടിയിൽ അസ്വസ്ഥതയുണ്ട്.