ലെസ്റ്റര്‍ മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടി വിജയകരമായ പതിമൂന്നാം വര്‍ഷത്തിലേക്ക് ചുവടു വച്ചിരിക്കുകയാണ് ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി. ലെസ്റ്റര്‍ മലയാളികള്‍ക്കൊപ്പം എല്ലാ ആവശ്യങ്ങള്‍ക്കും കൂടെ നിന്ന് മുന്നേറുന്ന സംഘടന  ഇതിന്റെ ഭാഗമായി നടത്തുന്ന ആഘോഷത്തിനായുള്ള ഒരുക്കങ്ങള്‍ സംഘാടനാ നേതൃത്വം ആരംഭിച്ചു കഴിഞ്ഞു. ഫെബ്രുവരി 17ന് ‘ശിശിരോത്സവം’ എന്നു പേരിട്ടിരിക്കുന്ന ആഘോഷവേളയില്‍ 2017-18 വര്‍ഷത്തെ കുടുംബ സംഗമവും വാര്‍ഷിക പൊതുസമ്മേളനവും നടക്കും.

യുകെയിലെ മലയാളികളുടെ കൂട്ടായ്മകളില്‍ പ്രമുഖ സ്ഥാനത്തുള്ള ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ 12 വര്‍ഷവും ചെയ്തത്. 17ന് ശനിയാഴ്ച വൈകിട്ട് നാലു മണിമുതല്‍ ബ്രൗണ്‍സ്റ്റോണ്‍ വെസ്റ്റ് സോഷ്യല്‍ സെന്ററില്‍ വച്ചാണ് ആഘോഷങ്ങള്‍ നടത്തപ്പെടുക. ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റി നടത്തിയ കലോത്സവത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും, കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപ്രകടനങ്ങളും, ലെസ്റ്റര്‍ ലൈവ് കലാസമിതിയുടെ നേതൃത്വത്തില്‍ ലൈവ് സംഗീതസന്ധ്യയും, ഒപ്പം സ്നേഹ വിരുന്നും ഒക്കെയായി ഒരു സായാഹ്നമാണ് സംഘടാകര്‍ ഒരുക്കിയിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എല്‍കെസിയുടെ 2018, 2019 ഭരണസമതിയിലേക്ക് പുതിയ ഭാരവാഹികളെയും അന്നേ ദിവസം തിരഞ്ഞെടുക്കുന്നതാണ്. എല്ലാവരെയും സ്നേഹാദരങ്ങളോടെ ശിശിരോത്സവത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിക്കുന്നു..