ന്യൂസ് ഡെസ്ക് മലയാളം യുകെ

രാജ്യത്തുടനീളമുള്ള എൻഎച്ച്എസ് കെയറുകൾ തങ്ങളുടെ പരിചരണങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിൻെറ ഭാഗമായി ഈ സാമ്പത്തിക വർഷത്തിൽ ആസൂത്രണം ചെയ്തതിനേക്കാൾ 4.9 ബില്യൺ പൗണ്ട് കൂടുതൽ ചെലവഴിക്കാനുള്ള നീക്കത്തിലെന്ന വിവരങ്ങൾ പുറത്ത്. ഇംഗ്ലണ്ടിലെ 42 ഇന്റഗ്രേറ്റഡ് കെയർ സിസ്റ്റംസത്തിലേക്ക് (ഐസിഎസ്) നൽകിയ വിവരാവകാശ അപേക്ഷകൾ വഴിയാണ് ഡേറ്റ പുറത്ത് വന്നത്. ഐസിഎസാണ് പ്രാദേശിക ട്രസ്റ്റുകൾക്ക് എൻഎച്ച്എസ് ബജറ്റ് അനുവദിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സെപ്തംബർ വരെയുള്ള കണക്കനുസരിച്ച് ഇംഗ്ലണ്ടിലെ ഐസിഎസുകൾ 2.5 ബില്യൺ പൗണ്ട് അധികമായി ചെലവഴിച്ചു. ഇത് ഈ സാമ്പത്തിക വർഷം തീരാൻ ആറു മാസം കൂടെ നിൽക്കേയുള്ള കണക്കാണ്. ഈ തരത്തിലുള്ള അമിത ചിലവ് തുടർന്നാൽ 2024 മാർച്ച് അവസാനത്തോടെ ആസൂത്രണം ചെയ്തതിനേക്കാൾ 4.9 ബില്യൺ പൗണ്ട് കൂടുതൽ ചെലവഴിക്കേണ്ടി വരും.

പണ്ട് ഗുരുതരമായ സാമ്പത്തിക സമ്മർദ്ദം നേരിടുന്ന ഒന്നോ രണ്ടോ ഓർഗനൈസേഷനുകൾ ഉണ്ടായിരുന്നു. എന്നാൽ നിലവിലെ കണക്കുകൾ അനുസരിച്ച് സാമ്പത്തിക സമ്മർദ്ദങ്ങൾ നേരിടുന്ന ഓർഗനൈസേഷനുകളുടെ എണ്ണം സാധാരണയിലും കൂടുതൽ ഉയർന്നതാണ്. ഇത് എൻഎച്ച്എസ് സേവനങ്ങളിൽ സേവനങ്ങളും ദീർഘകാല നിക്ഷേപങ്ങളും കുറയ്ക്കാൻ ഉദ്യോഗസ്ഥരെ നിർബന്ധിതരാക്കും. ഡിസംബർ 7-ന്, എൻഎച്ച്എസ് ഇംഗ്ലണ്ട് ഐസിഎസുകൾക്ക് അധിക ഫണ്ടിംഗ് ലഭ്യമാക്കിയതായി അറിയിച്ചിരുന്നു.