ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ മലയാളികൾ ഉള്ള എല്ലാ സ്ഥലങ്ങളിലും ഓണാഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. ഈ സമയത്ത് നമ്മുടെ ആഘോഷങ്ങൾ തദ്ദേശീയരായവർക്ക്‌ ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിലായിരിക്കണം . കഴിഞ്ഞയിടെ യുകെയിൽ ഒരു മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷം പുരോഗമിക്കുമ്പോൾ തദ്ദേശീയരായ ചില യുവാക്കൾ എത്തി വൈദ്യുതി ബന്ധം കട്ട് ചെയ്തത് പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. കമ്മിറ്റി അംഗങ്ങൾ വീണ്ടും പവർ ഓൺ ചെയ്തതിനു ശേഷം യുവാക്കൾ വീണ്ടും പവർ ഓഫ് ചെയ്യുകയും ചെയ്തു. ഈ സമയത്ത് ഒരു യുവതി ഉൾപ്പെടുന്ന കമ്മിറ്റി അംഗങ്ങൾ പ്രശ്നം പരിഹരിക്കാൻ സമീപിച്ചപ്പോൾ യുവാക്കളിൽ ചിലർ യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു.

എന്നാൽ ഈ പ്രകോപനങ്ങളുടെ ഇടയിലും കമ്മിറ്റി അംഗങ്ങൾ പരമാവധി സംയമനം പാലിക്കുകയും, സംഭവത്തെ കുറിച്ച് ഉടൻ പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. അവർ ഉടനെ തന്നെ പരിപാടി നടന്ന ഹാളിന്റെ ട്രസ്റ്റിമാരെ ബന്ധപ്പെടുകയും ചെയ്തു. കൂടാതെ, സംഭവത്തെ കുറിച്ചുള്ള കൃത്യമായ വീഡിയോ തെളിവുകളും അവർ പോലീസിന് കൈമാറി. ഇതേ തുടർന്ന് ഓണാഘോഷം അലമ്പാക്കാൻ ശ്രമിച്ച യുവാക്കൾക്ക് ഹാളിന്റെ ഗ്രൗണ്ട് ഉപയോഗിക്കുന്ന എല്ലാ ലോക്കൽ ക്ലബ്ബുകളിലും വിലക്ക് ഏർപ്പെടുത്താൻ നടപടികൾ ആരംഭിച്ചിട്ടുള്ളതായി അറിയുന്നു. ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മറ്റ് മലയാളി അസ്സോസിയേഷനകളും തങ്ങളുടെ പരിപാടികളിൽ ജാഗ്രത പാലിക്കണമെന്ന അഭിപ്രായമാണ് ഉയർന്നു വന്നിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇത്തരമൊരു സംഭവമുണ്ടാകുമ്പോൾ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതാണ് ഏറ്റവും ഉചിതം. . ഇപ്പോഴത്തെ സ്ഥിതിയിൽ, ഏകദേശം 5 ലക്ഷത്തിലധികം മലയാളികളാണ് യുകെയിൽ താമസിക്കുന്നത്. ഇതിൽ 55,000 മുതൽ 60,000 വരെ മലയാളി വിദ്യാർത്ഥികളാണ് വിവിധ സർവകലാശാലകളിലും സ്ഥാപനങ്ങളിലുമായി പഠനം നടത്തുന്നത് . യുകെയിൽ മൈഗ്രേഷൻ വിരുദ്ധ നിലപാടുകൾ ശക്തമാകുന്നതും വലതുപക്ഷ കാഴ്ചപ്പാടുകൾക്ക് പിന്തുണയോടെയുള്ള നിയമങ്ങൾ ശക്തിപ്പെടുത്തുന്നതും മേൽ പറഞ്ഞുതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കാൻ ഒരു കാരണമാണ് . യുകെ മലയാളിയും സാമൂഹിക പ്രവർത്തകനുമായ അനീഷ് എബ്രഹാമിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം വാർത്തയായത്. നിരവധി മലയാളികളാണ് അന്യ നാട്ടിലെ ആഘോഷങ്ങളിൽ മിതത്വം പാലിക്കണമെന്നുള്ള അഭിപ്രായവുമായി പോസ്റ്റിന് കമന്റ് ചെയ്തത്.

(വാർത്തയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് പ്രതീകാത്മക ചിത്രമാണ്.)