കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തിലേക്ക്. മെയ് 31 വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കേയാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. കൂടുതല്‍ ഇളവുകളോടെയാവും ലോക്ക് ഡൗണ്‍ നടപ്പാക്കുക. നാലാം ഘട്ട ലോക്ക് ഡൗണിലെ നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ചുള്ള അന്തിമ മാര്‍ഗനിര്‍ദേശം കേന്ദ്രഅഭ്യന്തരമന്ത്രാലയം തയ്യാറാക്കി കഴിഞ്ഞു. ഇതിന്റെ വിശദാംശങ്ങള്‍ ഉടനെ പുറത്തു വരും.

രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. മാര്‍ച്ച് 25-നാണ് രാജ്യവ്യാപകമായി ആദ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഏപ്രില്‍ 14 വരെ പ്രഖ്യാപിച്ച ഒന്നാംഘട്ട ലോക്ക്ഡൗണ്‍ മെയ് മൂന്നിലേക്ക് നീട്ടി. പിന്നീട് മെയ് 17 ലേക്കും നീട്ടുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബസ്, വിമാന സര്‍വ്വീസുകള്‍ക്ക് നാലാം ഘട്ട ലോക്ക് ഡൗണില്‍ ഇളവ് നല്‍കിയേക്കും എന്ന് സൂചനയുണ്ടായിരുന്നെങ്കിലും വിമാനസര്‍വ്വീസിന്റെ കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. എല്ലാത്തരം ഓണ്‍ലൈന്‍ വ്യാപരങ്ങള്‍ക്കും പുതിയ ഘട്ടത്തില്‍ അനുമതി നല്‍കുമെന്നാണ് സൂചന. കൂടാതെ തീവ്രമേഖലകള്‍ തീരുമാനിക്കാനുളള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന സൂചനയും ഉണ്ട്.

കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ നേരത്തെ മഹാരാഷ്ട്രയും തമിഴ്‌നാടും ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടിയിരുന്നു.