2023 ജൂൺ മാസം 23,24,25 തീയതികളിൽ വെയില്സിലുള്ള കഫൻലീ പാർക്കിൽ വെച്ച് നടത്തപ്പെടുന്ന യുകെ മലങ്കര കത്തോലിക്കാ സഭാ മിഷനുകളുടെ എട്ടാമത് കൺവെൻഷന്റെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ എത്തിയതായി യുകെയിലെ സ്പെഷ്യൽ പാസ്റ്റർ ആൻഡ് കോർഡിനേറ്റർ റവ. ഫാ. ഡോ. കുര്യാക്കോസ് തടത്തിൽ അറിയിച്ചു. ഇദംപ്രഥമായി നടത്തപെടുന്ന ത്രിദിന റെസിഡൻഷ്യൽ കൺവെൻഷന്റെ സുഗമമായ നടത്തിപ്പിന് വൈദീകരുടെ ചുമതലയിൽ രൂപീകരിച്ച വിവിധ കമ്മറ്റികളുടെ പ്രവർത്തനങ്ങൾ യുകെയിലെ മലങ്കര നാഷണൽ കൗൺസിൽ വിലയിരുത്തി.

സഭയുടെ പരമാധ്യക്ഷൻ അത്യഭിവന്ദ്യ ബസ്സേലിയോസ് കർദ്ദിനാൾ ക്ളീമ്മീസ് കാതോലിക്കാ ബാവാ മുഖ്യാതിഥിയായിരിക്കുന്ന കൺവെൻഷനിൽ യുകെയിലെ 19 മിഷൻ സെന്ററുകളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ വർഷത്തെ കൺവെൻഷൻ വിഷയമായ  “നിങ്ങളുടെ വെളിച്ചം മറ്റുള്ളവരുടെ മുന്നിൽ പ്രകാശിക്കട്ടെ” (മത്തായി 5/16).  എന്ന വിശുദ്ധ വചനത്തെ ആസ്പദമാക്കി നടത്തപ്പെട്ട കൺവെൻഷൻ ലോഗോ മത്സരത്തിൽ കോവെന്ററി മിഷനിൽ നിന്നുള്ള റിജോ കുഞ്ഞുകുട്ടി രൂപകൽപന ചെയ്ത ലോഗോ തിരഞ്ഞെടുക്കപ്പെട്ടു. മറ്റ് 15 ലോഗോകളെ പിന്തള്ളിയാണ് റിജോ വിജയിയായത്.

പ്രസ്തുത വിഷയത്തെ ആസ്പദമാക്കി സണ്ടേസ്കൂൾ, യുവജന സംഘടനയായ എം സി വൈ എം, മാതൃവേദി പിതൃവേദി സുവിശേഷസംഘം മുതലായ വിഭാഗങ്ങളുടെ സെമിനാറുകൾ നടത്തപ്പെടും. പ്രഗത്ഭരായ വ്യ്കതികൾ ക്‌ളാസ്സുകൾ കൈകാര്യം ചെയ്യും. ബൈബിൾ ക്വിസ്, കൾച്ചറൽ പ്രോഗ്രാം കായിക വിനോദങ്ങൾ, പ്രതിനിധി സമ്മേളനം, സംയുക്ത സമ്മേളനം, വിശുദ്ധ കുർബാന എന്നിവയായിരിക്കും നടത്തപ്പെടുക.