മലയാളം യു.കെ ന്യൂസ് സ്‌പെഷ്യല്‍

എക്‌സിറ്റ് പോളുകള്‍ നരേന്ദ്ര മോദി അധികാരത്തിലെത്തുമെന്ന് പ്രവചിക്കുമ്പോഴും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രത്യേകിച്ച് കോണ്‍ഗ്രസും ബദല്‍ സംവിധാനങ്ങളെക്കുറിച്ച് തിരിക്കിട്ട ആലോചനയിലാണ്. ബി.ജെ.പിയുടെ സീറ്റുനില 200 കൂടുതല്‍ കടക്കില്ലെന്നും തൂക്ക് പാര്‍ലമെന്റ് വരുമെന്നുമുള്ള പ്രതീക്ഷയില്‍ സര്‍വ്വ സമ്മതരായ പൊതുസ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. കേരളത്തില്‍ നിന്നുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയും സാധ്യതാ പട്ടികയില്‍ മുന്‍നിരയിലാണ്. അഴിമതി വിരുദ്ധ പ്രതിച്ഛായയും, ഗാന്ധി കുടുംബവുമായുള്ള അടുപ്പവും, പ്രമുഖ പ്രതിപക്ഷ നേതാക്കളുമായി സൂക്ഷിക്കുന്ന അടുത്ത ബന്ധവും ആന്റണിയുടെ സാധ്യതകളെ വര്‍ധിപ്പിക്കുന്നണ്ടെങ്കിലും ന്യൂനപക്ഷ സമുദായക്കാരണാന്നുള്ളച് അദ്ദേഹത്തിന് പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്ന ഘടകമാണ്. കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കുന്ന മറ്റൊരു നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ്. ഖാര്‍ഗെയാണ് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ലോക്‌സഭയില്‍ കോണ്‍ഗ്രസിനെ നയിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എ.കെ ആന്റണിയെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കൂടാതെ തെലുങ്കുദേശം നേതാവ് ചന്ദ്രബാബു നായിഡുവിനും തൂക്ക ്പാര്‍ലമെന്റ് വരുന്ന സാഹചര്‌യത്തില്‍ സാധ്യതകളുണ്ട്. ചന്ദ്ര ബാബു നായിഡു തന്നെയാണ് തെരഞ്ഞെടുപ്പിന് മുന്‍പ് പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിച്ചു നിര്‍ത്താന്‍ ഏറ്റവും പ്രയത്‌നിച്ച നേതാക്കളിലൊരാള്‍.