ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ എട്ടു റീജണുകളിലായി മാർ ജോസഫ് സ്രാമ്പിക്കൽ പിതാവും, പനക്കലച്ചനും വിൻസൻഷ്യൻ ടീമും സംയുക്തമായി നയിക്കുന്ന ബൈബിൾ കൺവെൻഷൻ നാളെ ലണ്ടനിൽ അനുഗ്രഹസാഗരം തീർക്കും.നാളെ വ്യാഴാഴ്ച ലണ്ടനിലെ റെയിൻഹാം ഏലുടെക് അക്കാദമിയിൽ നടത്തപ്പെടുന്ന ബൈബിൾ കൺവെൻഷനിൽ വെസ്റ്റ്മിൻസ്റ്റർ, ബ്രെൻഡ്‌വുഡ്, സൗത്താർക്ക്, നോർത്താംപ്ടൺ പരിധികളിലുള്ള എല്ലാ കുർബ്ബാന കേന്ദ്രങ്ങളിൽ നിന്നുമായി എത്തുന്ന ആയിരങ്ങൾക്ക് തിരുപ്പിറവിയിലേക്കുള്ള തങ്ങളുടെ തീർത്ഥ യാത്രയിൽ ആല്മീയ ഒരുക്കത്തിന് ലണ്ടനിലെ ശുശ്രുഷകൾ അനുഗ്രഹദായകമാവും.

മാർ സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിലും,നിരവധി വൈദികരുടെ സഹകാർമ്മികത്വത്തിലും അർപ്പിക്കുന്ന വിശുദ്ധ കുർബ്ബാനയിലും,ആല്മീയാനന്ദം വിതറുന്ന ഗാന ശുശ്രുഷയിലും പങ്കുചേരുവാനുമുള്ള അനുഗ്രഹീത അവസരവും ലഭിക്കുന്നതാണ്. ലണ്ടൻ റീജണൽ കൺവെൻഷനിൽ മാർ സ്രാമ്പിക്കൽ അനുഗ്രഹപ്രഭാഷണം നടത്തുന്നതുമാണ്.

കുട്ടികൾക്കും, യുവജനങ്ങൾക്കും പ്രത്യേക ശുശ്രുഷകൾ വിൻസൻഷ്യൻ വൈദികരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നതാണ്. രക്ഷകർത്താക്കൾ കുട്ടികളെ അവർക്കായി ഒരുക്കിയിരിക്കുന്ന ശുശ്രുഷാ വേദിയിലേക്ക് പാക്ക് ലഞ്ചുമായി എത്തിക്കുകയും സമാപനത്തിൽ കൂട്ടുകയും ചെയ്യേണ്ടതാണ്.

രാവിലെ 9:00 നു ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന കൺവെൻഷൻ ശുശ്രുഷകൾ വൈകുന്നേരം 5:00 മണിക്ക് സമാപിക്കും.

ലണ്ടനിലെ ബൈബിൾ കൺവെൻഷൻ ഉപവാസ ശുശ്രുഷയായി നടത്തപ്പെടുന്നതിനാൽ ഭക്ഷണം ആവശ്യം ഉള്ളവർ തങ്ങളുടെ കൈവശം പാക് ലഞ്ച് കരുതേണ്ടതാണ്.

കൺവെൻഷൻ സെന്ററിലേക്ക് വാഹനങ്ങളിൽഎത്തുന്നവർ തൊട്ടടുത്തുള്ള എം&ബി സ്പോർട്സ് ആൻഡ് സോഷ്യൽ ക്ലബ്ബിന്റെ കാർ പാർക്കിൽ കാറുകളും, കോച്ചുകളും പാർക്ക് ചെയ്യേണ്ടതാണ്.

ട്യൂബ് ട്രെയിനിൽ വരുന്നവർ അപ്‌മിൻസ്റ്റർ വഴിയുള്ള ഡിസ്ട്രിക്ട് ലൈനിലൂടെ വന്നു ഡെഗൻഹാം ഈസ്റ്റിൽ ഇറങ്ങേണ്ടതാണ്. ട്യൂബ് സ്റ്റേഷന് നേരെ എതിർവശത്ത്കാണുന്ന എലൂടെക് അക്കാദമി ഓഫ് ഡിസൈൻ ആൻഡ് എഞ്ചിനീയറിംഗിലെ സ്പോർട്സ് ഹാളിൽ വെച്ചാണ് കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്നും മൂന്നു മിനിറ്റു മാത്രം അകലത്തിലാണ് കൺവെൻഷൻ വേദി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചായയും ചൂടുവെള്ളവും കൺവെൻഷൻ വേദിയിൽ ലഭ്യമായിരിക്കും. വെള്ളക്കുപ്പികൾ ഹാളിന്റെ വിവിധ ഭാഗങ്ങളിൽ ക്രമീകരിക്കുന്നതാണ്. ഫസ്റ്റ് എയ്ഡ് സഹായവും ഒരുക്കിയിട്ടുണ്ട്.

തിരുവചനങ്ങളിലൂടെ വരദാനങ്ങളും,കൃപകളും ആല്മീയ സന്തോഷവും പ്രാപിക്കുവാൻ ഉദാത്തമായ ബൈബിൾ കൺവെൻഷനിലേക്കു ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി കൺവീനർ ഫാ.ജോസ് അന്ത്യാംകുളം, ഫാ.സെബാസ്റ്റ്യൻ ചാമക്കാല, ഫാ.ഹാൻസ് പുതിയകുളങ്ങര, ഫാ.സാജു പിണക്കാട്ട്, ഫാ.ടോമി എടാട്ട്, ഫാ.ജോഷി എന്നിവർ അറിയിച്ചു.

ബൈബിൾ കൺവെൻഷന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായും, മൂവായിരത്തോളം പേർക്ക് ബൈബിൾ കൺവെൻഷനിൽ പങ്കെടുക്കുവാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ജനറൽ കൺവീനറുമാരായ ജോസ് ഉലഹന്നാൻ, മാർട്ടിൻ മാത്യൂസ് എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ഫാ. ജോസ് അന്ത്യാംകുളം- 07472801507

കൺവെൻഷൻ വേദി: ELUTEC ACADEMY, Yew Tree Ave, Dagenham(E),RM10 7FN

കാർ പാർക്ക് : M &B Sports and Social Club RM7 0QX