ലോകത്തിലെ പ്രമുഖ പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്കില്‍ നിന്ന് പ്രമുഖ നടിമാരുടേയും, പ്രശസ്ത വ്യക്തികളുടേയും നഗ്നചിത്രങ്ങള്‍ ചോര്‍ന്നു. നഗ്നചിത്രങ്ങളുടെ ചോര്‍ച്ചയ്ക്ക് പിന്നില്‍ ഹാക്കിംഗ് സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്.
ലണ്ടനിലെ പ്രമുഖ പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്കായ ലണ്ടന്‍ ബ്രിഡ്ജ് പ്ലാസ്റ്റിക് സര്‍ജ്ജറി കേന്ദ്രത്തില്‍ നിന്നാണ് ചിത്രങ്ങള്‍ ചോര്‍ന്നിരിക്കുന്നത്. ഹാക്കര്‍മാരുടെ സംഘമായ ദ ഡാര്‍ക്ക് ഓവര്‍ലോര്‍ഡ് (ടിഡിഒ) ആണ് ചോര്‍ത്തലിന് പിന്നിലെന്ന് കരുതുന്നു. നേരത്തെ സ്‌കൂളുകളെയും മെഡിക്കല്‍ സെന്ററുകളെയുമൊക്കെ ലക്ഷ്യം വെച്ചിരുന്ന ഹാക്കര്‍മാരുടെ സംഘമാണിത്. ലോകപ്രശസ്തരായ പലരുടേയും ചിത്രങ്ങളും ചില രാജകുടുംബാംഗങ്ങളുടെ ചിത്രങ്ങളും തങ്ങളുടെ പക്കലുണ്ടെന്നാണ് ഇവരുടെ അവകാശവാദം. അതേസമയം, ഏത് രാജകുടുംബാംഗങ്ങളുടെ ചിത്രങ്ങളാണ് പുറത്തായതെന്ന് വ്യക്തമല്ല.
ചിത്രങ്ങള്‍ക്കൊപ്പം പേരുകളും മറ്റ് വിശദവിവരങ്ങളുമുണ്ട്. അതില്‍ രാജകുടുംബാംഗങ്ങളുമുണ്ട്’ ദ ഡാര്‍ക് ഓവര്‍ലോര്‍ഡിന്റെ പ്രതിനിധി ദ ഡെയ്‌ലി ബീസ്റ്റിനോടു വ്യക്തമാക്കി. ക്ലിനിക്കില്‍ വിവരങ്ങളും സ്വകാര്യ ചിത്രങ്ങളും ചോര്‍ന്ന വിവരം ലണ്ടന്‍ ബ്രിഡ്ജ് പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക് സ്ഥിരീകരിച്ചിട്ടുണ്ട്.
ചോര്‍ത്തിയ വിവരം സ്ഥാപിക്കുന്നതിനായി ചില ചിത്രങ്ങള്‍ ഡാര്‍ക്ക് ഓവര്‍ലോര്‍ഡ് ക്ലിനിക്കിന് അയച്ചു കൊടുത്തിരുന്നു. പ്ലാസ്റ്റിക് ശസ്ത്രക്രിയയുടേയും ശസ്ത്രക്രിയക്ക് മുന്‍പും ശേഷവുമുള്ള ശരീരഭാഗങ്ങളും ചിത്രങ്ങളിലുണ്ട്. ഇതില്‍ പലതിലും ശസ്ത്രക്രിയക്ക് വിധേയരാകുന്നവരുടെ മുഖവും വ്യക്തമാണ്. തങ്ങള്‍ക്ക് ലഭിച്ച രോഗികളുടെ പൂര്‍ണ്ണ പട്ടികയും അവരുടെ ചിത്രങ്ങളുമടക്കം പുറത്തുവിടുമെന്നാണ് ദ ഡാര്‍ക്ക് ഓവര്‍ലോര്‍ഡിന്റെ ഭീഷണി. എന്നാല്‍ ഇതുവരെ ചിത്രങ്ങള്‍ ഇവര്‍ പരസ്യമാക്കിയിട്ടില്ല.
അതേസമയം, ഹാക്കര്‍മാര്‍ എന്താണ് ലക്ഷ്യമിടുന്നതെന്നത് സംബന്ധിച്ച് വ്യക്തതയില്ല. മോചനദ്രവ്യം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് എല്‍ബിപിഎസ് അധികൃതര്‍ അറിയിച്ചത്. ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസും ഹാക്കിങ് വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. ഒക്ടോബര്‍ 17നാണ് ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തിയത്.
Leave a Reply