അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍:ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ രൂപതാ തലത്തില്‍ നടത്തപ്പെടുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്റെ ലണ്ടന്‍ റീജിയണല്‍ കണ്‍വെന്‍ഷന്‍ പ്രശസ്ത വചന പ്രഘോഷകന്‍ സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചന്‍ നയിക്കും. ലണ്ടന്‍ റീജിയണല്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 29 ഞായറാഴ്ച രാവിലെ 10:00ന് ആരംഭിച്ച് വൈകുന്നേരം 6:00 മണിക്ക് സമാപിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ലണ്ടനിലെ അല്ലിന്‍സ് പാര്‍ക്കില്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന് വേദിയൊരുങ്ങുമ്പോള്‍ ലണ്ടന്‍ റീജിയണല്‍ കണ്‍വെന്‍ഷന്‍ അനുഗ്രഹസാന്ദ്രമാകുവാന്‍ അഖണ്ഡ ജപമാലയും പ്രാര്‍ത്ഥനാ മഞ്ജരിയുമായി ലണ്ടനിലെ സഭാമക്കള്‍ മദ്ധ്യസ്ഥ പ്രാര്‍ത്ഥനാ സന്നാഹത്തിലാണ്.

ഒക്ടോബര്‍ 6ന് മാസാദ്യ വെള്ളിയാഴ്ച രാവിലെ 6:00മണി മുതല്‍ വൈകുന്നേരം 6:00 മണി വരെ ഈസ്റ്റ്ഹാം സെന്ററില്‍ വെച്ചും, വൈകുന്നേരം 6:00 മണി മുതല്‍ ശനിയാഴ്ച രാവിലെ 6:00 മണിവരെ എഡ്മണ്ടനില്‍ വെച്ചും അഖണ്ഡ ജപമാല സമര്‍പ്പണം നടത്തപ്പെടും. ലണ്ടന്‍ റീജിയണലിലെ ശുശ്രൂഷകളുടെ അനുഗ്രഹ വിജയത്തിനായി വിവിധ കുടുംബ കൂട്ടായ്മകളും, പ്രാര്‍ത്ഥനാ ഗ്രൂപ്പുകളും സജീവമായി പ്രാര്‍ത്ഥനാ യജ്ഞത്തില്‍ ഒരുക്കത്തിലാണ്.

പരിശുദ്ധ ജപമാല ഭക്തിയുടെ മാസമായി ആചരിക്കുന്ന ഒക്ടോബര്‍ മാസത്തില്‍ പരിശുദ്ധാത്മാവിന്റെ ഇഷ്ട തോഴിയും ദൈവകുമാരന്റെ മാതാവുമായ പരിശുദ്ധ അമ്മയുടെ ശക്തമായ മാദ്ധ്യസ്ഥ സഹായം യാചിച്ചു കൊണ്ട് നടത്തപ്പെടുന്ന അഖണ്ഡ ജപമാലയില്‍ ചേരുവാന്‍ ആഗ്രഹിക്കുന്ന ഏവര്‍ക്കും സൗകര്യപ്രദമായി പങ്കു ചേരാവുന്ന തരത്തിലാണ് ശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നത്. ഒന്നിച്ചു കൂടി ജപമാല സമര്‍പ്പിക്കുവാന്‍ സാധിക്കാത്തവര്‍ക്ക് അവരവരുടെ സ്ഥലങ്ങളില്‍ നിന്ന് കൊണ്ട് തന്നെ അഖണ്ഡ ജപമാലയില്‍ പങ്കാളികളാവാന്‍ സാധിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രാര്‍ത്ഥനയുടെയും നവീകരണത്തിന്റെയും ദൈവ കൃപയുടെയും നിറവില്‍ രൂപതയെ സുവിശേഷവല്‍ക്കരണത്തിന്റെ പുത്തന്‍ ഉണര്‍വ്വിലേക്ക് നയിക്കപ്പെടുന്നതിലേക്കായി ലക്ഷ്യം വെച്ച് അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സംഘടിപ്പിക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ലണ്ടനില്‍ ഒക്ടോബര്‍ 29ന് നടത്തപ്പെടുന്ന റീജിയണല്‍ ശുശ്രൂഷയോടെ സമാപനമാകും.

അഖണ്ഡ ജപമാല സമര്‍പ്പണ സ്ഥലങ്ങളുടെ വിലാസം.

October 6th Friday

6:00 am to 6:00 at 3, Boundary Road, East Ham, E13 1PS
6:00 pm to Saturday 6:00 am 49 Hawthorne Road, Edmonton, N18 1EY