സ്വന്തം ലേഖകന്‍
ലണ്ടന്‍ : യുകെ മലയാളികള്‍ക്ക് വേണ്ടിയുള്ള അത്യന്തം വാശിയേറിയ ട്വന്‍റി ട്വന്‍റി ക്രിക്കറ്റ് മത്സരത്തിനായി വേദിയൊരുങ്ങുന്നു. 2000 പൗണ്ട് ഒന്നാം സമ്മാനവും, 1000 പൗണ്ട് രണ്ടാം സമ്മാനവും, 500 പൗണ്ട് മൂന്നാം സമ്മാനവുമായി യുകെ മലയാളികള്‍ക്ക് വേണ്ടി മാത്രമായി അതിമനോഹരമായ ട്വന്‍റി ട്വന്‍റി ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നു. ലണ്ടനിലുള്ള യുണൈറ്റഡ് കിംഗ്‌ഡം മലയാളി ക്രിക്കറ്റ് ലീഗ് ആണ് ട്വന്‍റി ട്വന്‍റി ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത്. യുകെയിലുള്ള എല്ലാ മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്കും, ക്രിക്കറ്റ് ടീമുകള്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന ഒരു സുവര്‍ണ്ണ അവസരമാണ് കൈവന്നിരിക്കുന്നത്.

15 വര്‍ഷങ്ങളായി യുകെയില്‍ പ്രവര്‍ത്തിച്ചു വരുന്ന യുകെഎംസിഎലിന് 500 മലയാളികളായ ക്രിക്കറ്റ് താരങ്ങളാണ് അംഗങ്ങള്‍ ആയിട്ടുള്ളത്. ഈ നേട്ടം ആഘോഷിക്കുന്നതിനായാണ് യുകെഎംസിഎല്‍  ട്വന്റി ട്വന്റി മത്സരം സംഘടിപ്പിക്കുന്നത്. യുകെയില്‍ എമ്പാടുമുള്ള മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്കും ക്രിക്കറ്റ് ടീമുകള്‍ക്കും മികച്ച ഒരു അവസരമാണ് ഇതിലൂടെ വന്നു ചേരുന്നത്.

17619527_2262472040644056_62533307_n

ജൂണ്‍ 11 ഞായറാഴ്ച മിഡ്‌ലാന്‍ഡ്‌സില്‍ ആണ് ഗ്രൂപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. വെയില്‍സ്, നോര്‍ത്ത്, മിഡ്‌ലാന്‍ഡ്‌സിലെ മറ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ സൗകര്യത്തിനായി കവന്‍ട്രിയിലാണ് മാച്ചുകള്‍ നടക്കുക. മറ്റ് ഗ്രൂപ്പ് മത്സരങ്ങള്‍ 17-ാം തീയതിയും 18-ാം തീയതിയുമായി ലണ്ടനില്‍വെച്ചും നടത്തപ്പെടുന്നതായിരിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജൂലൈ 9 ഞായറാഴ്ചയാണ് ഗ്രാന്‍ഡ് ഫൈനല്‍. ലണ്ടനില്‍ വെച്ച് നടക്കുന്ന ഫൈനലില്‍ വിജയികളാകുന്ന ടീമിന് 2000 പൗണ്ട് സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് 1000 പൗണ്ടും, ലൂസേഴ്‌സ് ഫൈനലില്‍ വിജയിച്ച് മൂന്നാം സ്ഥാനത്തെത്തുന്ന ടീമിന് 500 പൗണ്ടും ലഭിക്കും.

20 ഓവര്‍ മത്സരങ്ങളാണ് നടക്കുന്നത്. ഗ്രൂപ്പ് സ്റ്റേജുകളില്‍ കുറഞ്ഞത് രണ്ട് മത്സരങ്ങളെങ്കിലും ഓരോ ടീമും കളിക്കേണ്ടതായി വരും. മലയാളികള്‍ക്ക് മാത്രമേ മത്സരിക്കാനാകൂ എന്നതാണ് ഈ മത്സരങ്ങളിലെ പ്രത്യേകത. മലയാളികള്‍ അല്ലാത്ത മറ്റാരെയും ടീമിലുണ്ടാകാനും അനുവദിക്കുകയുമില്ല. രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. അനേകം ടീമുകളാണ് ഇതിനകം കളിക്കുവാനായി മുന്നോട്ട് വന്നിരിക്കുന്നത്. രജിസ്‌ട്രേഷനായി വിളിക്കേണ്ട നമ്പറുകള്‍ താഴെ കൊടുക്കുന്നു.

07940012059 and 07782283279. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ukmcl.com സന്ദര്‍ശിക്കുക