പടിഞ്ഞാറൻ ലണ്ടനിലെ ഗ്രെൻഫെൽ ടവറിൽ വൻ അഗ്നിബാധ. അപകടത്തിൽ 6 പേർ കൊല്ലപെട്ടതായും 70 ഓളം പേർക്ക് പരുക്കുപറ്റി അതിൽ 20 പേരുടെ നില അതീവ ഗുരുതരം എന്നാണ് കമാൻഡർ സ്‌റ്റുആര്ട്ട് കണ്ടിയിൽ നിന്നും ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞത് . എന്നാൽ നിരവധിപേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ. . ബ്രിട്ടണിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ തീപിടുത്തമാണ് പടിഞ്ഞാറൻ ലണ്ടനിലെ ഗ്രെൻഫെൽ ടവറിൽ ഉണ്ടായത്. ഇരുന്നൂറോളം അഗ്നിശമനയൂണിറ്റുകളുടെ നേതൃത്വത്തിൽ തീയണയ്ക്കാനുള്ള തീവ്രശ്രമം തുടരുകായാണ്. ബ്രിട്ടീഷ് സമയം രാത്രി 1.16നാണ് ആദ്യം അപകടം റിപ്പോർട്ടുചെയ്തത്.
ടവറിന്റെ രണ്ടാംനിലയിൽനിന്നാണ് തീപടർന്നതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടകാരണം വ്യക്തമല്ല. 140 ഫ്ലാറ്റുകൾ അടങ്ങിയ അംബരചുംബിയായ കെട്ടിടമാണ് ലാറ്റിമർ റോഡിലെ 27 നിലകളുള്ള ഗ്രെൻഫെൽ ടവർ. 1974ൽ നിർമിച്ച ഈ കെട്ടിടസമുച്ഛയം നഗരത്തിലെ ഏറ്റവും പഴക്കംചെയ്യ ബഹുനില മന്ദിരങ്ങളിൽ ഒന്നാണ്.
തുടർച്ചയായുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ നഗരത്തിലുണ്ടായ വൻ അപകടവും ജനങ്ങളെ പരിഭ്രാന്തിയുലാഴ്ത്തി. സംഭവത്തെക്കുറിച്ച് ലണ്ടൻ മെട്രോപൊളിറ്റൻ പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചു. അടിമുടി തീയിലമർന്ന കെട്ടിടം ഏതുനിമിഷവും നിലംപൊത്തിയേക്കാം എന്ന ഭീതിയോടെയാണ് അഗ്നിശമനസേനാംഗങ്ങൾ രക്ഷാപ്രവർത്തനം തുടരുന്നത്.
അപകടം റിപ്പോർട്ടുചെയ്യപ്പെട്ടതോടെ ഫ്ലാറ്റുകളിൽനിന്നും അതിവേഗം ആളുകളെ ഒഴിപ്പിച്ചു. എങ്കിലും ഇപ്പോഴും ചിലരെങ്കിലും അപകടത്തിൽ കുടുങ്ങിയിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് ഫയർഫോഴ്സ്. അമിതമായ പുക ശ്വസിച്ചാണ് രണ്ടുപേർക്ക് പരിക്കേറ്റത്. പുലർച്ചെ നാലുമണിയോടെയാണ് തീ മുകൾ നിലകളിലേക്കും പടർന്നുപിടിച്ചത്. മുകൾ നിലകളിൽനിന്നും ചിലർ ഇപ്പോഴും അപായസൂചനകൾ നൽകുന്നുണ്ടെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
കെട്ടിടത്തിൽനിന്നും കത്തിയമർന്ന കോൺക്രീറ്റ് കഷണങ്ങളും മറ്റും താഴേക്കു പതിച്ചുതുടങ്ങിയതോടെ സമീപവാസികളോടും പൊലീസ് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. കെട്ടിടത്തിന്റെ 200 മീറ്റർ ചുറ്റളവിൽ എങ്ങും പുകമറയാണ്. ഇതുവഴി കടന്നുപോകുന്ന അണ്ടർഗ്രൌണ്ട് ട്യൂബ് സർവീസുകളായ ഹാമർസ്മിത്ത്, സർക്കിൾ ലൈനുകളുടെ സർവീസ് നിർത്തിവച്ചു.
Leave a Reply