ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ 2020-ലെ വാർഷിക സത്‌സംഗ കലണ്ടർ പുറത്തിറങ്ങി. ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരത്തിനായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ 2020 ജനുവരി മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ നടത്തുന്ന സത്സംഗങ്ങളുടെ പ്രത്യേകതകളും തീയതികളുമാണ് വാർഷിക കലണ്ടറിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
രാജ്യത്തെ യുവതയെ പ്രസംഗങ്ങള്‍കൊണ്ടും പ്രബോധനങ്ങള്‍കൊണ്ടും സ്വാധീനിച്ച ആത്മീയ ഗുരു സ്വാമി വിവേകാനന്ദന്റെ 157 ാം ജന്മദിനം വിവേകാനന്ദ ജയന്തിയായി ആഘോഷിച്ചുകൊണ്ടാണ് ഈ വർഷത്തെ ആഘോഷ പരിപാടികളുടെ തുടക്കം. സ്വാമി വിവേകാനന്ദനു യുവജനങ്ങളെ സ്വാധിനിക്കാന്‍ കഴിഞ്ഞു എന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജന്മദിനം ഭാരതത്തിൽ ദേശീയ യുവജന ദിനമായാണ് ആചരിക്കുന്നത്.

ജനുവരി 25ന് പതിവ് സത്സംഗവേദിയായ തോൺടൻഹീത് കമ്മ്യൂണിറ്റി സെന്ററിൽ വൈകിട്ട് 5 മണിയോട് കൂടി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. ഭജന, പ്രഭാഷണം എന്നിവയിലൂടെ യുവജനപ്രതിനിധികളായി LHA യുടെ വിവേകാനന്ദ ജയന്തി ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത് കുട്ടികളാണ്. കുട്ടികൾ നേതൃത്വം നൽകുന്ന പരിപാടികൾക്ക് ശേഷം ദീപാരാധയും അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.

ഫെബ്രുവരി മാസം 29 നു ലണ്ടൻ ശിവരാത്രി നൃത്തോത്സവം അതിവിപുലമായി സംഘടിപ്പിക്കുവാനുള്ള തയാറെടുപ്പിലാണ് സംഘാടകർ. കഴിഞ്ഞ വർഷങ്ങളിലെ തിരക്ക് കണക്കിലെടുത്തു പതിവ് സത്സംഗവേദി ഒഴിവാക്കി വിശാലമായ ലാൻഫ്രാൻക് സ്കൂൾ ഓഡിറ്റോറിയമാണ് ഇത്തവണ നൃത്തോത്സവ വേദിയാകുന്നത്. അനുഗ്രഹീത കലാകാരി ശ്രീമതി ആശാ ഉണ്ണിത്താൻ പതിവുപോലെ നൃത്തോത്സവത്തിനു നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്കും നൃത്തോത്സവത്തിൽ പങ്കെടുക്കുന്നതിനുമായി,

Asha Unnithan: 07889484066 Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601

Monthly Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU

Email: [email protected]

Facebook:https://www.facebook.com/londonhinduaikyavedi.org

London Hindu Aikyavedi is working towards the fulfilment of our mission of building a Sree Guruvayoorappan Temple in the United Kingdom.