ലണ്ടനിൽ ഒരു ഗുരുവായൂരപ്പക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ശിവരാത്രി നൃത്തോത്സവം മാർച്ച് 11 ന് വിപുലമായി നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിച്ചുകൊള്ളൂന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ ഐക്യവേദിയുടെ ഫേസ്ബുക്ക് പേജ് വഴിയാണ് ഈ വർഷത്തെ നൃത്തോത്സവം സംഘടിപ്പിക്കുന്നത്.
പ്രമുഖ നർത്തകിയും അനുഗ്രഹീത കലാകാരിയുമായ ശ്രീമതി ആശാ ഉണ്ണിത്താനാണ് മുൻ വര്ഷങ്ങളിലേതുപോലെ ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവത്തിന് നേതൃത്വം നൽകുന്നത്.
ആശാ ഉണ്ണിത്താനോടൊപ്പം, ഭാരതത്തിൻ്റെ ദേശീയ നൃത്തരൂപങ്ങളിൽ ഒന്നായ ഭരതനാട്യത്തിൽ പ്രാവീണ്യം നേടിയ ശ്രീ വിനോദ് നായർ ശ്രീമതി ആരതി ജഗന്നാഥൻ, പ്രശസ്ത കവിയും ഗാന രചയിതാവുമായ ശ്രീ ഒ എൻ വി കുറുപ്പിന്റെ ചെറുമകളും, നർത്തകിയും നൃത്തസംവിധായകയുമായ ശ്രീമതി അമൃത ജയകൃഷ്ണൻ, ഈസ്റ്റ്ബോർണിലെ ദക്ഷിണ യുകെ ഡാൻസ് കമ്പനിയിലെ അനുഗ്രഹീത കലാകാരി ശ്രീമതി ദീപു, ക്‌ളാസിക്കൽ നൃത്തരൂപങ്ങളിലേതുപോലെതന്നെ സമകാലീക നൃത്തരൂപങ്ങളിലും പ്രാവീണ്യം നേടിയ ശ്രീമതി അപ്സര തുടങ്ങി യുകെയിലും ഇന്ത്യയിലും അറിയപ്പെടുന്ന നർത്തകരാണ് ഈ വർഷത്തെ ശിവരാത്രി നൃത്തോത്സവത്തിൽ പങ്കെടുക്കുന്നത്.
ലോകൈശ്വര്യത്തിനും രോഗമുക്തിക്കും ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നതിനോടൊപ്പം എല്ലാ സഹൃദയരെയും ശിവരാത്രി നൃത്തോത്സവത്തിലേക്ക് ഭഗവത് നാമത്തിൽ സ്വാഗതം ചെയ്യുന്നതായി ലണ്ടൻ ഹിന്ദു ഐക്യവേദിയെ പ്രതിനിധീകരിച്ച് ശ്രീ തെക്കുമുറി ഹരിദാസും, ശ്രീ തേമ്പലത്ത് രാമചന്ദ്രനും അറിയിച്ചു.
Leave a Reply